കോടിയേരിയുടെ മകന്റെ വ്യവസായം നൈറ്റ് ക്ലബ്ബ്, അവിടെ ക്യാബറയും മറ്റുപലതും ഉണ്ട്- ആഞ്ഞടിച്ച് ഉണ്ണിത്താൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ഡിബേറ്റില്‍ ആയിരുന്നു ഉണ്ണിത്താന്റെ ആരോപണങ്ങള്‍.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സാമ്പത്തിക നില അറിയാമെന്ന് പറഞ്ഞായിരുന്നു ഉണ്ണിത്താന്‍ തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് ബിനോയ് കോടിയേരിക്കെതിരെ ആയി ആരോപണങ്ങള്‍.
ബിനോയ് ഉള്‍പ്പെട്ട സംഘം ദുബായില്‍ നടത്തിയിരുന്ന ഒരു വ്യവസായം നൈറ്റ് ക്ലബ്ബ് ആണ് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിക്കുന്ന ആക്ഷേപം. ബിനോയ്ക്ക് ദുബായില്‍ പുറത്ത് പറയാന്‍ കൊള്ളാത്ത ബിസിനസ് ആണ് എന്ന ആക്ഷേപവുമായി കഴിഞ്ഞ ദിവസം അഡ്വ ജയശങ്കറും രംഗത്ത് വന്നിരുന്നു.

പ്രൈം ടൈം ഡിബേറ്റ്
മാതൃഭൂമി ന്യൂസില്‍ വേണു ബാലകൃഷ്ണന്‍ നയിച്ച പ്രൈം ടൈം ഡിബേറ്റില്‍ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചത്. 'അറബി പറയുമോ അണിയറക്കഥകള്‍' എന്ന തലക്കെട്ടില്‍ ജനുവരി 30 ന് നടന്ന ചര്‍ച്ചയില്‍ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചത്.

എന്ത് ബിസിനസ്
തന്റെ മകന്‍ എന്ത് ബിസിനസ് നടത്തുന്നു, തന്റെ മകന്റെ ആസ്തി എത്ര, ബാധ്യത എത്ര? തന്റെ മകന്‍ എങ്ങനെയാണ് ഇത്ര അസാധാരണമായ പദവികളില്‍ അതിവേഗം എത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണം എന്നായിരുന്നു അവതാരകനായ വേണു ബാലകൃഷ്ണന്‍ പറഞ്ഞത്.

കോടിയേരിയുടെ കുടുംബത്തെ കുറിച്ച് അറിയാം
തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ച ആളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അതുകൊണ്ട് തന്നെ കോടിയേരിയുടെ കുടുംബത്തെ കുറിച്ച് തനിക്ക് അറിയാം എന്നാണ് അദ്ദേഹം പറയുന്നത്. കോടിയേരിയുടെ സാമ്പത്തിക പശ്ചാത്തലത്തെ കുറിച്ചും കോടിയേരിയുടെ ഭാര്യയുടെ സാമ്പത്തിക പശ്ചാത്തലത്തെ കുറിച്ചും തനിക്ക് കൃത്യമായ അറിവുണ്ടെന്നാണ് ഉണ്ണിത്താന്റെ അവകാശവാദം.

വിനോദിനിയുടെ കാര്യവും
കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചും ഉണ്ണിത്താന്‍ പറയുന്നുണ്ട്. വളപട്ടണത്തെ ടിമ്പര്‍ ഡിപ്പോയില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്ത കാര്യവും തിരുവനന്തപുരത്ത് ജോലി ചെയ്ത കാര്യവും പറയുന്നുണ്ട്. ഈ കാലത്തെ അവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും തനിക്ക് അറിയാം എന്നാണ് അവകാശവാദം.

അങ്ങാടിപ്പാട്ടാണ്
ദുബായ് എന്ന് പറയുന്നത് അമേരിക്കയോ ലണ്ടലോ ഒന്നും അല്ല. അറുപത് ശതമാനത്തോളം മലയാളികള്‍ ഉള്ള സ്ഥലമാണ്. അവിടെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ നടത്തുന്ന വ്യവസായത്തെ കുറിച്ച് അറിയാന്‍ പാഴൂര്‍ പടിയില്‍ പോയി കവടി നിരത്തേണ്ട കാര്യമൊന്നും ഇല്ല. അത് അങ്ങാടിപ്പാട്ടാണ് എന്നാണ് ഉണ്ണിത്താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

നൈറ്റ് ക്ലബ്ബ് എന്ന്
ദുബായില്‍ ബിനോയും കൂട്ടരും നടത്തിയ ഒരു വ്യവസായത്തെ കുറിച്ച് പച്ചയ്ക്ക് പറയാം എന്ന് പറഞ്ഞാണ് ആരോപണത്തിന്റെ കെട്ടഴിച്ചത്. അവര്‍ നടത്തിയിരുന്ന ഒരു വ്യവസായം നൈറ്റ് ക്ലബ്ബ് ആണ് എന്നാണ് ആരോപണം.

ക്യാബറേയും മറ്റ് പലതും
നൈറ്റ് ക്ലബ്ബ് എന്ന് പറഞ്ഞാല്‍, അവിടെ ക്യാബറയുണ്ട്. മറ്റ് പലതും ഉണ്ട്- ആരോപണങ്ങള്‍ ഇങ്ങനെയാണ്. നേപ്പാളില്‍ നിന്നാണ് ക്യാബറേ ആര്‍്ട്ടിസ്റ്റുകളെ കൊണ്ടുവരുന്നത് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ലൈംഗിക വ്യാപാരം
ദുബായിലെ നൈറ്റ് ക്ലബ്ബുകളില്‍ ലൈംഗിക വ്യാപാരം ആണ് നടക്കുന്നത് എന്ന ആക്ഷേപവും ഉണ്ണിത്താന്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന്‍ ദുബായില്‍ എന്ത് നടത്തുന്നു എന്നറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. അവിടത്തെ മലയാളികളെ വിളിച്ച് ചോദിച്ചാല്‍ മതിയത്രെ.

മൂന്ന് പേര്‍
പരാതിക്കാരന്‍ ആയ വ്യക്തി, വാറണ്ട് ആയിട്ടുള്ള വ്യക്തി, പിന്നെ കോടിയേരിയുടെ മകന്‍- ഇവര്‍ ദുബായില്‍ നൈറ്റ് ക്ലബ്ബ് നടത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. വേണമെങ്കില്‍ ദുബായിലുള്ള മലയാളികളുടെ ഫോണ്‍ നമ്പര്‍ തരാം എന്നും വിളിച്ച് അന്വേഷിക്കാം എന്ന വെല്ലുവിളിയും അദ്ദേപം ഉയര്‍ത്തുന്നുണ്ട്.

കണ്ണടച്ച് പാല് കുടിച്ചാല്‍
ഇക്കാര്യങ്ങളൊന്നും കോടിയേരിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആവില്ലെന്നാണ് ഉണ്ണിത്താന്റെ പക്ഷം. പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുന്നത് പോലെ ആണ് ഇത് എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
ചര്‍ച്ച കാണാം
ജനുവരി 30 ന് നടന്ന മാതൃഭൂമി പ്രൈം ടൈം ഡിബേറ്റില്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കാണാം. സിപിഎം നേതാവ് പിപി ചിത്തരഞ്ജന്‍, ബിജെപി നേതാവ് വി മുരളീധരന്‍, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

പുറത്ത് പറയാന്‍ കൊള്ളാത്തത്
ബിനോയ് കോടിയേരിയും വിജയന്‍ പിള്ള എംഎല്‍എയുടെ മകനും ദുബായില്‍ നടത്തിയിരുന്നത് പുറത്ത് പറയാന്‍ കൊള്ളാത്ത ബിസിനസ് ആണ് എന്ന ആരോപണം അഡ്വ ജയശങ്കറും ഉന്നയിച്ചിരുന്നു. ഒരു യുഡിഎഫ് നേതാവാണ് തനിക്ക് ഇത് സംബന്ധിച്ച വിവരം തന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications