രാജ്യസഭ തെരഞ്ഞെടുപ്പ്; അഡ്വ പി സന്തോഷ് കുമാർ സിപിഐ സ്ഥാനാർത്ഥി; കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു
രാജ്യസഭ സീറ്റിലേക്കുള്ള സി പി ഐ സ്ഥാനാർഥിയെ തീരുമാനിച്ചു. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാർത്ഥി. എൽ ഡി എഫിന് വിജയിക്കാൻ സാധിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ സി പി എമ്മും മറ്റൊന്നിൽ സി പി ഐയും മത്സരിക്കാൻ തിരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷിന്റെ പേര് സി പി ഐ തിരുമാനിച്ചത്.

എൽ ഡി എഫ് യോഗം കഴിഞ്ഞതിന് പിന്നാലെ നടന്ന സി പി ഐ നിർവ്വാഹക സമിതി യോഗത്തിലാണ് സന്തോഷിന്റെ പേര് സ്ഥാനാർത്ഥിയായി തിരുമാനിച്ചത്. എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു സന്തോഷ് കുമാർ .നിലവിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
അതേസമയം സി പി എം ആരെ മത്സരിപ്പിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം, എ വിജയരാഘവൻ, വി പി സാനു, ചിന്ത ജെറോം എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. റഹീമിനെ സംബന്ധിച്ച് നിലവിൽ അഖിലേന്ത്യ അധ്യക്ഷനായ റഹീം ദില്ലി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് അദ്ദേഹത്തിന് മുതൽ കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സി പി എം ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.
അതേസമയം കോൺഗ്രസും തങ്ങളുടെ സ്ഥാനാർത്ഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ കെ ആന്റണിയുടെ ഒഴിവ് വന്ന സീറ്റിൽ മുതിർന്ന നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. നിലവിൽ മുൻ എംപി കൂടിയായ കെ വി തോമസ് ഉൾപ്പെടെ സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം എം എം ഹസനെ രാജ്യസഭയിലേക്ക് അയച്ച് കെ സി ജോസഫിനെ യു ഡി എഫ് കൺവീനറാക്കണമെന്ന നിർദ്ദേശങ്ങളും ശക്തമാണ്. ദില്ലിയിൽ നിന്നും കെ പി സി സി അധ്യക്ഷൻ മടങ്ങിയെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. ഒന്ന് യു ഡി എഫിനും. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ എം വി. ശ്രേയാംസ് കുമാർ ഒഴിയുന്ന സീറ്റായതിനാൽ അവരും സീറ്റിനായി അവകാശം ഉന്നയിച്ചിരുന്നു.
Recommended Video
യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ












Click it and Unblock the Notifications