രാജ്യസഭാ സീറ്റ് തർക്കം; വിട്ടുവീഴ്‌ചയുമായി സിപിഎം, കേരള കോൺഗ്രസിനും സിപിഐക്കും ഓരോ സീറ്റ് വീതം
തിരുവനന്തപുരം: മുന്നണിയിൽ കീറാമുട്ടിയായി നിലനിന്നിരുന്ന രാജ്യസഭാ സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്‌ച ഫോർമുലയുമായി സിപിഎം. കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും ഓരോ സീറ്റുകൾ വീതം അനുവദിക്കാൻ തീരുമാനമായി. ആകെയുള്ള മൂന്ന് സീറ്റുകളിൽ ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകളാണ് സിപിഎം സഖ്യകക്ഷികൾക്ക് വിട്ടുനൽകിയത്.
ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക എന്നറിയിച്ചു കഴിഞ്ഞു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. എന്നാൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് വിട്ടുനൽകിയ സിപിഎം നടപടിയിൽ ആർജെഡി കടുത്ത അതൃപ്‌തിയിലാണ്. ഇത്തവണ സീറ്റിന് അവകാശവാദം ഉന്നയിച്ചവരിൽ ആർജെഡിയും ഉണ്ടായിരുന്നു.

മുന്നണിക്ക് വിജയിക്കാന്‍ കഴിയുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി മുന്നണിയിലെ പ്രധാന ഘടകക്ഷികൾ രംഗത്ത് വന്നിരുന്നു. സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ പാർട്ടികളാണ് ഇതിനായി രംഗത്ത് വന്നിരുന്നത്.
എന്നാൽ ആർജെഡിക്കും, എൻസിപിക്കും സീറ്റ് നൽകാൻ കഴിയില്ലെന്ന് സിപിഎം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിൽ സിപിഐയെ പിണക്കാനും സിപിഎമ്മിന് കഴിയില്ലായിരുന്നു. ഇതോടെയാണ് സ്വന്തം സീറ്റ് കേരള കോൺഗ്രസിന് വിട്ട് കൊടുത്ത് അവർ പരിഹാരവുമായി രംഗത്ത് വന്നത്.
ലോക്‌സഭയിലേക്ക് കേരളത്തില്‍നിന്ന് സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രതിനിധിയില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് വേണമെന്ന നിലപാട് ഇരുപാർട്ടികളും കടുപ്പിച്ചത്. നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന സിപിഎം ഇക്കാര്യത്തിൽ കൂടുതൽ കടുംപിടിത്തത്തിന് മുതിരാതിരിക്കുകയാണ്.
ഇതിന് പുറമെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയിൽ പ്രശ്‌നം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. പ്രത്യേകിച്ച് അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽ വിവാദം തുടക്കത്തിലേ ഒഴിവാക്കുക എന്നതാണ് സിപിഎം നയം.
അതേസമയം, മുന്നണിയെ മുന്നോട്ട് നയിക്കാനുള്ള രാഷ്ട്രീയ നിലപാടാണ് ഇതെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്‌താവന. നിലവിൽ ഞങ്ങളുടെ മുൻപിൽ രണ്ട് സീറ്റുകൾ മാത്രമേയുള്ളൂ. അത് ചെറിയ പാർട്ടികൾ ആണെങ്കിൽ പോലും അവരെയും പരിഗണിക്കണം. സിപിഐ ഒരു ദേശീയ പാർട്ടിയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications