Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര പ്രതിഷ്‌ഠ; കേരളത്തിൽ വിപുലമായ ആഘോഷങ്ങളുമായി ബിജെപി, വീടുകളിൽ വിളക്ക് തെളിയിക്കും...

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠാ ദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച് കേരള ബിജെ പി ഘടകം. പ്രതിഷ്‌ഠാ ദിനമായ ജനുവരി 22ന് വലിയ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ക്ഷേത്രം ശുചീകരിക്കലും, വിളക്ക് തെളിയിക്കലും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ബിജെപി അന്നേ ദിവസം ആസൂത്രണം ചെയ്യുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 22ന് കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബിജെപി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. രാമ ക്ഷേത്ര പ്രതിഷ്‌ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ് എന്തിനാണ് മടിച്ചുനിൽക്കുന്നതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു.

keralabjp

കേരളത്തിൽ നിന്ന് വ്യത്യസ്‌തമായി കർണാടക സർക്കാരും കർണാടകയിലെ കോൺഗ്രസ് പാർട്ടിയും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ചോദ്യം. കർണാടക കോൺഗ്രസ് ഇത് ആഘോഷിക്കാൻ തീരുമാനിച്ചു, യുപിയിലും മധ്യപ്രദേശിലും കോൺഗ്രസ് ഇത് തന്നെ ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ് എന്ത് പരിപാടിയാണ് ആസൂത്രണം ചെയുന്നതെന്നായിരുന്നു സുരേന്ദ്രൻ ചോദിച്ചത്.

ഹിന്ദു വികാരത്തിന് എതിരാണോ കോൺഗ്രസെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടും. ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോൺഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി ഇന്ന് ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹപ്രതിഷ്‌ഠയുടെ ചടങ്ങിലേക്ക് കർണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ കൂടി ഉൾപ്പെടുത്താനാണ് ഈ തീരുമാനം.

ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുക. ഈ സുപ്രധാന ചടങ്ങ് പ്രമാണിച്ച് എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താനാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+