ഇന്ന് കര്‍ക്കിടകം ഒന്ന്; പുണ്യം നിറച്ച് വീണ്ടുമൊരു രാമായണ മാസം കൂടി
ഇന്ന് കര്‍ക്കിടകം ഒന്ന് പിറന്നിരിക്കുകയാണ്. വിശ്വാസങ്ങളുടെയും ജീവിത ചര്യയുടെയും കൂടിച്ചേരലാണ് മലയാളികള്‍ക്ക് അവസാന മലയാള മാസമായ കര്‍ക്കിടകം. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനതയോടൊപ്പമാണ് ഈ കര്‍ക്കിടക മാസം കടന്നുപോകുന്നത്. സൂര്യന് കര്‍ക്കടകം രാശിയിലൂടെ കടന്നുപോകുന്ന സമയമാണ് കര്‍ക്കിടകമാസം. പ്രതീക്ഷിക്കാത്ത സമയത്ത് മഴയും വേനലും മാറി മാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കിടമെന്നും ഈ മാസത്തിന് വിളിപ്പേരുണ്ട്.

കഷ്ടതകളും ആകുലതകളും നിറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കര്‍ക്കിടകത്തില്‍ ഭക്തര്‍ക്ക് ഒരേ ഒരു ആശ്വാസം രാമായണ ശീലുകളാണ്. ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ വായനയ്ക്കും ഇന്നാണ് തുടക്കമാകുക. ചിലര്‍ ഈ മാസത്തില്‍ രാമായണ പാരയണത്തിനൊപ്പം വൃതം അനുഷ്ടിക്കാറുമുണ്ട്. അതുകൊണ്ട് ഈ മാസത്തെ രാമായണ മാസം എന്നും അറിയപ്പെടുന്നുണ്ട്.
Recommended Video
ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്. മുക്കൂറ്റി, പുവാം, കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങള്‍ ചേര്‍ത്താണ് കര്‍ക്കിടക കഞ്ഞി തയ്യാറാകുക. പല ആയൂര്‍വേദ കേന്ദ്രങ്ങളിലും ആയൂര്‍വേദ കഞ്ഞി തയ്യാറാക്കാറുണ്ട്.
കാര്‍ഷിക മേഖലയെ സംബന്ധിച്ച് വരുമാനം ഒന്നുമില്ലാത്ത മാസമാണ് കര്‍ക്കിടകം. അതുകൊണ്ട് ഈ മാസത്തെ പഞ്ഞ മാസം എന്നും വിളിക്കാറുണ്ട്. ഈ മാസത്തില്‍ സൂര്യ കിരണങ്ങള്‍ക്ക് ശക്തി കുറയുന്നതിനാല്‍ രോഗാണുക്കള്‍ പെരുകുന്നതിനും കാരണമാകും. രോഗങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മാസം കൂടിയാണ് ഈ കര്‍ക്കിടകം. കര്‍ക്കിടകത്തിലെ ദുസ്ഥിതികള്‍ മറികടന്ന് ശക്തി പകരുന്നതിന് വേണ്ടിയാണ് രാമായണ പാരായണത്തെ വിശ്വാസികള്‍ കാണുന്നത്.












Click it and Unblock the Notifications