Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമായണശീലുകൾ യുടൂബ് ചാനലിലൂടെ; കൃഷ്ണവേണിയുടെ സംഗീത സപര്യയ്ക്ക് തിളക്കമേറുന്നു

ചേർത്തല: കർക്കിടകമാസം ആരംഭിച്ചതോടെ രാമായണപാരായണത്തിന് യൂട്യൂബ് ചാനൽ തെരഞ്ഞെടുത്തിരിക്കുകയാണ് ആലപ്പുഴ ചേർത്തലയിലെ ഒൻപതാം ക്ലാസുകാരി. മത്സരങ്ങളിൽ നിന്നൊഴിഞ്ഞ് സംഗീതം ഉപാസനയാക്കിയ കൃഷ്ണവേണിയാണ് രാമായണശീലുകൾ വിവിധ രാഗങ്ങളിൽ ആലപിക്കുന്നത്. നിരവധി പ്രേക്ഷകരും 'പൈതൃകം' എന്ന യൂടൂബ് ചാനലിനെ പിന്തുടരുന്നുണ്ട്.വിവിധ കാണ്ഡങ്ങളിലായി 25 മുതൽ 30 വരികൾ വരെ തിരഞ്ഞെടുത്ത് നാലു മുതൽ ആറു മിനിട്ട് വരെയാണ് കൃഷ്ണവേണി രാമായണശീലുകൾ അവതരിപ്പിക്കുന്നത്.

കൊവിഡും ലോക്ക്ഡൗണും വന്ന് സംസ്ഥാനം അടച്ചിട്ടതോടെയാണ് ആരാധനാലയങ്ങൾക്കും പൂട്ട് വീണത്. ആളുകൾ കൂടുന്ന എല്ലാ ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയതോടെ രാമായണപാരായണത്തിനായി ഭക്കർക്ക് ക്ഷേത്രങ്ങളിൽ ഒത്തുകൂടാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് കൂടുതൽ കാഴ്ചക്കാർക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ 'പൈതൃകം' എന്ന യൂട്യൂബ്ചാനലിലൂടെ വിവിധ രാഗങ്ങളിൽ പാരായണം നടത്താമെന്ന ആലോചനയിൽ ഈ കൊച്ചു മിടുക്കി എത്തിച്ചേരുന്നത്. രാമായണശീലുകൾ കേൾക്കാൻ ഒട്ടനവധി പേർ പൈതൃകത്തെ പിന്തുടരുന്നുമുണ്ട്.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

നാലാം വയസ്സിൽ കർണാടക സംഗീതം പഠിച്ചു തുടങ്ങിയ കൃഷ്ണവേണി അഞ്ചു വർഷത്തോളമായി കഥകളി സംഗീതവും അഭ്യസിക്കുന്നുണ്ട്.രാമായണത്തിൻ്റെ പ്രസക്തഭാഗങ്ങൾ തിരഞ്ഞെടുത്ത് അനുയോജ്യമായ വിവിധ രാഗങ്ങളിൽ ശ്രുതി ചേർത്താണ് ആലാപനം.വിവിധ കാണ്ഡങ്ങളിലായി 25 മുതൽ 30 വരെ വരികൾ തിരഞ്ഞെടുത്ത് നാലു മുതൽ ആറു മിനിട്ട് വരെയുള്ള സമയദൈർഘ്യത്തിൽ ശീലുകൾ അവസാനിപ്പിക്കും. ഭൂപാളം, അഡോണ, ഭൈരവി, കാംബോജി, സാമന്തമലഹരി, തോടി തുടങ്ങിയ ഭാഗങ്ങളിലാണ് ആലാപനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മിനിസ്ക്രീനിന് പിന്നാലെ ബിഗ് സ്ക്രീനിലും തിളങ്ങി മീനാക്ഷി; മാലിക്കിലെ റംലത്തിന്റെ കലക്കൻ ഫൊട്ടോസ്

ചേർത്തല തിരുവിഴ പെരിയ മനയിൽ മധു എൻ പോറ്റിയുടെയും ശ്രീജയുടെയും മകളാണ് കൃഷ്ണവേണി. മധു ടെമ്പിൾ ആർക്കിടെക്റ്റാണ്. സഹോദരി കൃഷ്ണേന്ദു മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.ചേർത്തല മാരാരിക്കുളം വാണി സംഗീത വിദ്യാലയത്തിലെ രശ്മി ജീവനാണ് കൃഷ്ണവേണിയുടെ സംഗീത ഗുരു.കഥകളി പഠനമാകട്ടെ പത്തിയൂർ ശങ്കരൻകുട്ടിയെന്ന പ്രമുഖ സംഗീത കുലപതിക്ക് കീഴിലും.

'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+