തോമസ് ഐസകിനെ പരിഹസിച്ച് ചെന്നിത്തല.. ധനമന്ത്രിയുടെ സ്ഥിതി കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജിഎസ്ടി ലോട്ടറിയാകുമെന്ന് പ്രതീക്ഷിച്ച തോമസ് ഐസകിന്റെ ഇപ്പോഴത്തെ അവസ്ഥ കിലുക്കത്തിലെ ഇന്നസെന്റിന്റേത് പോലെയാണ് എന്നാണ് പരിഹാസം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് വികസന പദ്ധതികളൊന്നും നടക്കുന്നില്ലെന്നും ഭരണം സ്തംഭിച്ചിരിക്കുകയാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥതതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ദിലീപിന് ശ്വാസം വിടാം.. ആ പരാതി തള്ളിപ്പോയി! കാവ്യയ്ക്കും നാദിർഷയ്ക്കും ഗണേഷിനും ജയറാമിനും ആശ്വാസം

chennithala

സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. കടമെടുപ്പാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന ബജറ്റില്‍ കിഫ്ബിക്ക് കീഴില്‍ പുതിയ പദ്ധതികള്‍ ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. അംഗീകരിച്ച പദ്ധതികള്‍ പൂര്‍ത്തിയായ ശേഷമേ ഇനി പുതിയ പദ്ധതികള്‍ക്ക് അംഗീകാരമുണ്ടാവുകയുള്ളൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Financial Crisis: Ramesh Chennithala against Thomas Issac

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്