കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്ത; വീരവാദം പറഞ്ഞ കാനം പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

Google Oneindia Malayalam News

ആലപ്പുഴ: ലോകായുക്ത വിഷയത്തിൽ സിപിഐ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത എടുക്കുന്ന തീരുമാനത്തിൻറെ പുറത്ത് അപ്പീലിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കണമെന്നും കമ്മിറ്റിയിൽ സർക്കാരിൻറെ ആളുകൾക്ക് ഭൂരിപക്ഷം വേണമെന്നുമാണ് സിപിഐ വാദം. എന്നാല്‍ വീരവാദം പറഞ്ഞ കാനം രാജേന്ദ്രൻ പിണറായിക്ക് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. സിപിഐ സിപിഎമ്മിന് മുന്നിൽ അടിയറവ് പറഞ്ഞുവെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

'ഭരണാധികാരികൾക്ക് യഥേഷ്ടം അഴിമതി നടത്താനുള്ള ലൈസൻസാണ് ഇടതു മുന്നണി സർക്കാർ ഇന്ന് നേടിയിരിക്കുന്നത്. നരേന്ദ്ര മോഡി ചെയ്യുന്ന കാര്യങ്ങളാണ് പിണറായിയും നടപ്പാക്കുന്നത്. ഇതോടെ അഴിമതി നടത്തുന്ന ഭരണാധികാരിയെയോ ഉദ്യോഗസ്ഥനെയോ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ല. ആകെയുള്ള പ്രതീക്ഷ ലോകായുക്ത ആയിരുന്നു. കേരളത്തിൽ ലോകായുക്ത പല്ലില്ലാത്ത ജീവിയാകും. അഴിമതി ചൂണ്ടികാണിച്ചാൽ ശിക്ഷ ലഭിക്കാത്ത അവസ്ഥയാണ്,' എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ramesh chennithala

'തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലന്ന് വാദം '; നടപടിക്കെതിരെ വിസി കോടതിയെ സമീപിക്കും'തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലന്ന് വാദം '; നടപടിക്കെതിരെ വിസി കോടതിയെ സമീപിക്കും

ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ചുള്ള ഭേദഗതിയെയാണ് സിപിഐ മന്ത്രിമാർ എതിർത്തത്. മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിർപ്പ് അറിയിച്ചത്. അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതിക്കായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാർട്ടിക്ക് ലഭിച്ച വാഗ്ദാനം.

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

English summary
ramesh chennithala criticized the cpi state secretary and kanam rajendran stance on the lokayukta issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X