ഒരു ലക്ഷം പേർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ഇരട്ട വോട്ടിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം; ഒരാൾക്ക് ഒരു വോട്ടും ഒരു തിരിച്ചറിയൽ കാർഡും എന്ന ജനാധിപത്യ തത്ത്വത്തെ കാറ്റിൽ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് പല മണ്ഡലങ്ങളിൽ കള്ളവോട്ട് സൃഷ്ടിച്ചിരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ വോട്ടർമാരുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറും. ഉദ്യോഗസ്ഥ സഹായത്തോടെ ബോധപൂർവം സൃഷ്ടിച്ചെടുത്ത ഈ കള്ളവോട്ടുകളാണ് ഇടതുമുന്നണിയുടെ പല തിരഞ്ഞെടുപ്പ് വിജയങ്ങൾക്കും ആധാരമെന്നും ചെന്നിത്തല ആരോപിച്ചു.വ്യാജ വോട്ട് സംബന്ധിച്ച കൂടുതൽ കണക്കുകളും ഫേസ്ബുക്കിൽ രമേശ് ചെന്നിത്തല പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കണ്ടെത്തിയ വ്യാജ വോട്ടർമാർക്കു പുറമേയാണ് ഇപ്പോൾ പുതിയതരം കള്ളവോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ വോട്ടറുടെ പേരും, ഫോട്ടോയും, വിലാസവും ഉപയോഗിച്ച് ഒരേ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍തന്നെ നിരവധി വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. ഇങ്ങനെ മൂന്നേകാൽ ലക്ഷത്തോളം വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറുകയും ഇരട്ട വോട്ടുകളുടെ കാര്യം തിരഞ്ഞെടുപ്പു കമ്മിഷൻ സമ്മതിക്കുകയും ചെയ്തു.
ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ട
വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് ഒന്നിലധികം തിരിച്ചറിയൽ കാർഡുകളുമുണ്ട്. ഇത്തരം വോട്ടർമാർക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തിലെ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിലും പോയി വോട്ടു ചെയ്യാം.അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാം.ഞങ്ങളുടെ പരിശോധനയില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1,09693. ഇത് ഞങ്ങള്‍ കണ്ടെത്തിയതാണ്. എന്നാല്‍ ഇതിന്റെ പല മടങ്ങുണ്ടാകാം യഥാര്‍ത്ഥ ഇരട്ടവോട്ടുകളുടെ എണ്ണം.
ഉദാഹരണത്തിന് ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യമെടുക്കുക. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂറിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്.
പയ്യന്നൂരിലെ മാത്രമല്ല, കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്.
ഇരിക്കൂര്‍ മണ്ഡലത്തിലെ ആകെ അന്യമണ്ഡല വ്യാജവോട്ടര്‍മാരുടെ എണ്ണം ഇങ്ങനെയാണ്. പയ്യന്നൂര്‍-127, കല്യാശ്ശേരി-91, തളിപ്പറമ്പ്-242, അഴിക്കോട് -47, കണ്ണൂര്‍ -30. ആകെ ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ -537.
അഴീക്കോട് മണ്ഡലം : .പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ വോട്ടുള്ളവര്‍ക്ക് ഇവിടെയും വോട്ടുണ്ട്. അതിന്റെ വിവരം ഇങ്ങനെ: പയ്യന്നൂര്‍ -44, കല്യാശ്ശേരി -124, തളിപ്പറമ്പ് -204, ഇരിക്കൂര്‍ -57, കണ്ണൂര്‍ -282. ആകെ- 711.
ചേര്‍ത്തല മണ്ഡലത്തില്‍ പൂഞ്ഞാര്‍, അരൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കും ഇരട്ടവോട്ടുണ്ട്. പൂഞ്ഞാര്‍ -104, അരൂര്‍- 729, അമ്പലപ്പുഴ- 372. ആകെ -1205.
കുണ്ടറ മണ്ഡലത്തില്‍ പുനലൂര്‍, ചടയമംഗലം, കൊല്ലം എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഇരട്ടവോട്ടുണ്ട്. : പുനലൂര്‍ - 89, ചടയമംഗലം 80, കൊല്ലം 218. ആകെ - 387. ഇതേപോലെ 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടര്‍മാര്‍ വ്യാപിച്ചു കിടക്കുന്നു.ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താത്ത ആയിരക്കണക്കിന് ഇത്തരം വോട്ടുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന വ്യാജ വോട്ടുകളെക്കുറിച്ച് ഇടതുമുന്നണിക്ക് പരാതിയില്ല. ഞാന്‍ ആദ്യം ഉദാഹരണമായി ചൂണ്ടിക്കാണിച്ച ഉദുമയിലെ 5 വോട്ടുള്ള കുമാരി കോണ്‍ഗ്രസ് അനുഭാവിയായതിനാല്‍ അത് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ കുമാരിക്ക് ഒരു വോട്ടേ ഉള്ളു.കുമാരിയുടെ കയ്യില്‍ ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു നാലു കാര്‍ഡുകളും അവരറിയാതെ മറ്റു ചിലരാണ് എടുത്തത്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരറിയാതെ ഇത് ചെയ്യാനാവില്ല.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും വിധി നിർണയിക്കാവുന്ന അത്ര എണ്ണം വ്യാജവോട്ടുകളാണ് ഞങ്ങൾ കണ്ടെത്തിയത്. മുൻ കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ കള്ളവോട്ടുകൾക്കു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം ഇരട്ട വോട്ട് പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. . വ്യാഴാഴ്ചയ്ക്കുള്ളിൽ പട്ടിക പരിശോധന നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.
Recommended Video
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications