'ശശി തരൂർ 100 ശതമാനം കോൺഗ്രസുകാരനല്ല, അയ്യപ്പനോട് കളിച്ചവരെല്ലാം അനുഭവിക്കും'; രമേശ് ചെന്നിത്തല
വയനാട്: ശശി തരൂരും കേരളത്തിലെ കോൺഗ്രസുമായി യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തല. ശശി തരൂർ എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിനെ ശൈലി വ്യത്യസ്‌തമാണെന്നും 100 ശതമാനം കോൺഗ്രസുകാരൻ അല്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'ശശി തരൂർ 100 ശതമാനം പാർട്ടിക്കാരനല്ല. ഞങ്ങളെയൊക്കെപ്പോലെ പ്രവർത്തനമല്ല അദ്ദേഹത്തിന്റേത്. മറ്റൊരു തലത്തിൽ പ്രവർത്തിക്കുന്നയാളാണ്. ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയും. എന്നുകരുതി അദ്ദേഹം കോൺഗ്രസുകാരനല്ലെന്ന് എങ്ങനെ പറയാൻ കഴിയും?' എന്നായിരുന്നു തരൂരിനെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ചോദ്യം.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 'ശബരിമലയിലെ അടിച്ചുമാറ്റിയ സ്വർണം എവിടെയെന്ന് കണ്ടെത്തണം. ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അന്വേഷണം ശക്തമാക്കണം' ചെന്നിത്തല പറയുന്നു.
'വൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പാർട്ടിയുമായി ബന്ധമുള്ള രണ്ടുപേരെയാണ് എസ്‌ഐടിയിലേക്ക് കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സാക്ഷാൽ അയ്യപ്പനോട് കളിച്ചിട്ടുള്ളവരെല്ലാം അനുഭവിക്കുക തന്നെ ചെയ്യും. അങ്ങനെ അനുഭവിച്ചിട്ടുമുണ്ട്' മുൻ മന്ത്രി കൂടിയായ അദ്ദേഹം അറിയിച്ചു.
കെപിസിസി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലക്ഷ്യ 2026 നേതൃത്വ ക്യാമ്പ് പാർട്ടിക്ക് പുതിയ ലക്ഷ്യം നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ, യുഡിഎഫ് 20 സീറ്റുകളിൽ 18ഉം നേടി, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഞങ്ങൾ അതിശയകരമായ വിജയം നേടിയെന്നും രമേശ് ചെന്നിത്തല പറയുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഞങ്ങൾ ഒരു റോഡ് മാപ്പ് തയ്യാറാക്കുകയാണ്. ഈ ക്യാമ്പ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു പുതിയ ദിശാബോധം നൽകും. ഞങ്ങൾ കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. 100 സീറ്റ് നേടി കേരളത്തിൽ സർക്കാറുണ്ടാക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ലക്ഷ്യ 2026' എന്ന ദ്വിദിന നേതൃത്വ ക്യാമ്പ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ് നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനും പാർട്ടിയെ സജ്ജമാക്കുന്നതിനുമാണ് ഈ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്ന കെപിസിസി നേതാക്കൾ, പാർട്ടി എംഎൽഎമാർ, എംപിമാർ, പോഷക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications