Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരുണാകരനോട് അന്ന് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു... ഒന്നും വേണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ നേതാവുമായിരുന്ന കെ കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

താന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെയും ജി കാര്‍ത്തികേയനെയും എം ഐ ഷാനവാസിനെയും കലാപത്തിന് പ്രേരിപ്പിച്ചത് എന്നും അദ്ദേഹം സമ്മതിച്ചു. അത്രയേറെ ആത്മാര്‍ത്ഥതയുള്ള നേതാവായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല എന്നും ചെന്നിത്തല വ്യക്തമാക്കി.

1

കാര്‍ത്തികേയനും ഷാനവാസും ഇന്നില്ല. ലീഡറുടെ പാത പിന്തുടര്‍ന്ന്, എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഞാന്‍ ചെയ്തതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു, രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് ലഭിച്ച സ്ഥാനമാനങ്ങളില്‍ പരിപൂര്‍ണ തൃപ്തനാണ് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

2

17 വര്‍ഷം മുമ്പ് ഞാന്‍ പിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ എനിക്ക് 48 വയസ്സ് മാത്രമായിരുന്നു, കോണ്‍ഗ്രസ് ആകെ താറുമാറായിരുന്നു. കെ കരുണാകരന്‍ പാര്‍ട്ടി വിട്ടിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് ജനങ്ങള്‍ കരുതി. ഞാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു സോണിയ ഗാന്ധി എന്നോട് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടി പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

3

ഒരു മടിയും കൂടാതെ, ഉത്തരവാദിത്തം ചുമലിലേറ്റി ഒമ്പത് വര്‍ഷം ജോലി ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും 10 ഉപതിരഞ്ഞെടുപ്പുകളിലും എന്റെ കാലത്ത് കോണ്‍ഗ്രസ് വിജയിച്ചു. കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഉണ്ട്. സതീശനും സുധാകരനും വരെ എന്റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.

4

കൂട്ടത്തില്‍ എന്റെ കമാന്റര്‍മാരായിരുന്നു ഇവര്‍. സത്യത്തില്‍, ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഞാന്‍ ആക്രമണോത്സുകനല്ലെന്ന് അവരില്‍ പലരും പരാതിപ്പെടാറുണ്ടായിരുന്നു. പക്ഷേ പാര്‍ട്ടിയെ നയിക്കുകയും പ്രതിപക്ഷത്തെ നയിക്കുകയും ചെയ്യേണ്ടി വന്നു. ഒരു സ്ഥാനം സമ്പാദിച്ചതിന് ശേഷം എനിക്ക് ഗ്രൂപ്പില്ല എന്ന് അവകാശപ്പെടുന്നതിന്റെ അര്‍ത്ഥമെന്താണ്? ചെന്നിത്തല ചോദിച്ചു.

5

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും എന്റെ മുന്‍ ലെഫ്റ്റനന്റും ആയിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചായിരുന്നു. ഒരുപാട് നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ നേതാക്കളെയെല്ലാം വളര്‍ത്തിയത് ഞാന്‍ മാത്രമാണ്. ഇവരെല്ലാം ഇപ്പോള്‍ വലിയ നേതാക്കളായി മാറിയതില്‍ സന്തോഷമേയുള്ളൂ.

6

അതേസമയം ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി നല്‍കിയ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ഗൗരവമായി എടുത്തിട്ടുണ്ട് എന്നും, അന്തിമ രേഖയില്‍ അവ ഉള്‍പ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ പദയാത്ര ആരംഭിക്കുക എന്ന പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

7

കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതു മുതല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുകയാണ്. മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് മോദിക്കും ബി ജെ പിക്കും അറിയാം.

8

താഴെത്തട്ടില്‍ നിന്ന് കോണ്‍ഗ്രസിനെ പുനര്‍നിര്‍മ്മിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മറ്റ് മാര്‍ഗമില്ലെന്ന് രാഹുല്‍ ഗാന്ധിയെ കാണുമ്പോഴെല്ലാം ഞാന്‍ പറയാറുണ്ട്. നമുക്ക് പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കണം. കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, ചെന്നിത്തല വ്യക്തമാക്കി.

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+