'എന്നെ ഞാൻ തന്നെ ശിക്ഷിക്കും,ഇതെന്താ വെള്ളരിക്കാപട്ടണമോ'; ലോകയുക്ത ബില്ലിൽ സർക്കാരിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ സിപിഎമ്മിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കാം എന്നത് അഴിമതി നിരുപാധികം നടത്തും എന്നുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യ കോൺഗ്രസിന്റെയും യുപിഎയുടെയും കൈകളിൽ വികസനത്തിന്റെ സുവർണ്ണ കാലത്തിലൂടെ കടന്നു പോയപ്പോൾ ജൻലോക്പാൽ എന്ന ഗിമിക്ക് ഉണ്ടാക്കി ബിജെപിയുടെ ടീമിൽ അണിനിരന്ന് ജനങ്ങളെ കബളിപ്പിച്ച സിപിഎമ്മിന്റെ കപട മുഖം ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ തിരിച്ചറിയുകയാണ്. ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കാനുള്ള നിങ്ങളുടെ അതിമോഹം അംഗീകരിക്കാൻ ജനങ്ങളോട് കടമയുള്ള ഒരു ജനപ്രതിനിധികൾക്കും അംഗീകരിച്ചു തരുവാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'ഞാൻ എന്നെ തന്നെ ശിക്ഷിക്കും ഗവർണറും ലോകായുക്തയും ഞങ്ങളുടെ കൊള്ളയിൽ ഇടപെടേണ്ട, ഇത് എന്താ വെള്ളരിക്ക പട്ടണമോ?
എന്ത് പ്രഹസനമാണ് മുഖ്യമന്ത്രി അങ്ങ് കാട്ടിക്കൂട്ടുന്നത്. ഇന്ത്യ കോൺഗ്രസിന്റെയും യുപിഎയുടെയും കൈകളിൽ വികസനത്തിന്റെ സുവർണ്ണ കാലത്തിലൂടെ കടന്നു പോയപ്പോൾ ജൻലോക്പാൽ എന്ന ഗിമിക്ക് ഉണ്ടാക്കി ബിജെപിയുടെ ടീമിൽ അണിനിരന്ന് ജനങ്ങളെ കബളിപ്പിച്ച സിപിഐഎമ്മിന്റെ കപട മുഖം ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ തിരിച്ചറിയുകയാണ്. നിങ്ങളുടെ ഏകാധിപത്യ സ്വഭാവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
കുറ്റം ചെയ്യുന്ന ജനപ്രതിനിധികളെ ശിക്ഷിക്കുവാൻ വേണ്ടി കാലാകാലങ്ങളായി കോൺഗ്രസ് ഗവൺമെന്റുകൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും കൊണ്ടുവന്ന പരിഷ്കാരങ്ങൾ എല്ലാം തന്നെ സിപിഎമ്മും ബിജെപിയും ആം ആദ്മി പാർട്ടിയും ഇപ്പോൾ ഇല്ലാതാക്കുകയാണ്. അന്ന് ഡൽഹിയുടെ രാംലീല മൈതാനിയിൽ അരങ്ങേറിയ നാടകമായ ജൻലോക്പാൽ ഇന്ന് നിങ്ങൾക്ക് ആർക്കും വേണ്ട. അന്ന് നിങ്ങൾ എത്ര വലിയ പ്രഹസനമായിരുന്നു അവിടെ നടത്തിക്കൂട്ടി ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിച്ചത്.
അതിലും ശക്തമായ നിയമങ്ങൾ കേന്ദ്ര നിർദ്ദേശത്താൽ സംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കിയ ലോകായുക്ത പോലുള്ള നിയമങ്ങൾ ഇന്ന് നിങ്ങളെ തന്നെ തിരിച്ചു കടിക്കുകയാണ്. അന്ന് ഭരണത്തിൽ ഇരുന്നവർക്ക് ലോകായുക്തയുടെ നടപടി നേരിടേണ്ടി വന്നിട്ടില്ല. അതിനുള്ള കാരണങ്ങൾ എന്താണെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി . ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കാം എന്നത് നിങ്ങൾ അഴിമതി നിരുപാധികം നടത്തും എന്നുള്ളതാണ്.
ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കാനുള്ള നിങ്ങളുടെ അതിമോഹം അംഗീകരിക്കാൻ ജനങ്ങളോട് കടമയുള്ള ഒരു ജനപ്രതിനിധികൾക്കും അംഗീകരിച്ചു തരുവാൻ സാധിക്കില്ല'.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications