Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് നേതാവും ചെന്നിത്തലയും കൂടിക്കാഴ്ച്ച നടത്തി; ആരോപണവുമായി മുന്‍ യുവമോര്‍ച്ച നേതാവ്‌

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. തുടക്കത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ പിന്നീട് വിധിക്കെതിരായി രംഗത്ത് വരികയായിരുന്നു.

ഒരു ഘട്ടത്തില്‍ സംഘപരിവാര്‍ ആഭിമുഖ്യത്തില്‍ നക്കുന്ന നാമജപ പ്രതിഷേധങ്ങളില്‍ പാര്‍ട്ടി പതാകയേന്താതെ പങ്കെടുക്കാനുള്ള അനുമതി കെപിസിസി നല്‍കി. കോണ്‍ഗ്രസ്സിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. രമേശ് ചെന്നിത്തലയുടെ നിലപാടുകളായിരുന്നു പലപ്പോഴും വലിയ രീതിയില്‍ വിമര്‍ശിപ്പിക്കപ്പെട്ടിരുന്നത്. രമേശ് ചെന്നിത്തലയും ആര്‍എസ്എസ് പ്രചാരകനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

മുതിര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായ പി പുരുഷോത്തമനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുന്‍ യുവമോര്‍ച്ചാ നേതാവായ സിബി സാം തോട്ടത്തില്‍.

അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പടെന്നു സംഘ് പ്രചാരകനുമായ പുരുഷോത്തനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളതെന്നും സിബി സാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ആരാണ് പുരുഷോത്തമന്‍

ആരാണ് പുരുഷോത്തമന്‍

കേരളത്തിലെ പല പ്രമുഖര്‍ക്കും അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്ന വ്യക്തിയാണ് പുരുഷോത്തമന്‍. ഇദ്ദേഹത്തെ മലയാളികള്‍ക്ക് വലിയ പരിചയം ഉണ്ടാവില്ല. കോട്ടയം പാല സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലത്ത് തന്നെ വടുക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരകവൃത്തിക്കായി നിയോഗിക്കപ്പെട്ടയാളാണ്.

മുഖപത്രത്തിന്റെ എഡിറ്റര്‍

മുഖപത്രത്തിന്റെ എഡിറ്റര്‍

പൊതുരംഗങ്ങളില്‍ ഒന്നും തന്നെ നേരിട്ട് രംഗത്ത് എത്താത്ത ഇദ്ദേഹം ഓര്‍ഗ്ഗനൈസര്‍ എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ കൂടി ആയിരുന്നു. അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഇദ്ദേഹവും, പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എന്തെന്നും സിബി സാം ചോദിക്കുന്നു.

ചിത്രം സഹിതം

ചിത്രം സഹിതം

രമേശ് ചെ്ന്നിത്തലയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പുരുഷോത്തമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം സഹിതമാണ് സിബി സാം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പുരുഷോത്തമനും അമിത് ഷായും ഒന്നിച്ചുള്ള ചിത്രവും സിബി പങ്കുവെക്കുന്നു.

സംഘപരിവാര്‍ നാവ്

സംഘപരിവാര്‍ നാവ്

അടുത്തിടെ,അഖിലേന്ത്യാ നേതൃത്വത്തെ പോലും തള്ളി പറഞ്ഞ്,സംഘപരിവാര്‍ നാവായി മാറിയിരിക്കുന്ന ചെന്നിത്തലയ്ക്ക്,സംഘടനാപരമായോ,വ്യക്തിപരമായോ ശ്രീ.പുരുഷോത്തമനുമായി ബന്ധപെടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.

എന്ത് സാഹചര്യം

എന്ത് സാഹചര്യം

അമിത് ഷായ്ക്കും,മറ്റ് പലര്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുന്ന ശ്രീ.പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളത്? ചിന്തിക്കൂ കേരളമേ എന്നും ഫേസ്ബുക്കില്‍ സിബി സാം കുറിക്കുന്നു. ഈയിടെ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന് വ്യക്തിയാണ് സിബി സാം.

പഴയ ചിത്രം

പഴയ ചിത്രം

അതേസമയം, സിബി സാം ചിത്രം ഫോട്ടോ ഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന അരോപണവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്. അതല്ല രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ദില്ലിയില്‍ വെച്ച് എടുത്ത ഫോട്ടോയാണിതെന്നും ചിലര്‍ വാദമുന്നയിക്കുന്നുണ്ട്.

പുച്ഛം മാത്രം

പുച്ഛം മാത്രം

എന്നാല്‍ താന്‍ ഫോട്ടോ ഷോപ്പ് ചെയ്ത് സൃഷ്ടിച്ചെടുത്ത ചിത്രമല്ലിതെന്നാണ് സിബി സാം വ്യക്തമാക്കുന്നത്. പുരുഷോത്തമന്‍ ജീ ഡിസംബര്‍ 26 നും വൈകിട്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹം സ്വന്തം ഐഡിയില്‍ പ്രസിദ്ധീകരിച്ച ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ചെയ്ത് എടുത്തതാണെന്ന് പറയുന്നവരോട് പുച്ഛം മാത്രം.

അന്വേഷിക്കണം

അന്വേഷിക്കണം

അവര്‍ തമ്മില്‍ എന്തായിരുന്നു ഇടപാടെന്ന് കോണ്‍ഗ്രസ്സുകാര്‍ ചെന്നിത്തലയോടും,സംഘപരിവാറുകാര്‍ ശ്രീ.പുരുഷോത്തമനോടും അന്വേഷിക്കണം.അവരുടെ കൂടിക്കാഴ്ചയ്ക്ക് ഞാന്‍ ഉത്തരവാദി അല്ല.നിലവിലെ സാഹചര്യത്തിലെ,ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് എനിക്കുറപ്പുണ്ടെന്നെും അദ്ദേഹം കുറിക്കുന്നു.

സിബി സാം തോട്ടത്തില്‍

ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+