കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ രാഹുല്‍.... ഇന്ന് കൂടിക്കാഴ്ച്ച, മുന്നിലുള്ള വെല്ലുവിളികള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അതൃപ്തി മാറ്റിയെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തെ കാണും. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ ട്വീറ്റ് വലിയ ചര്‍ച്ചയാവുകയാണ്. ഗാന്ധി കുടുംബവുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ട്വീറ്റാണ് ചെന്നിത്തല കുറിച്ചത്. പദവികള്‍ തേടി വന്ന ചരിത്രമാണ് തനിക്ക് ഉള്ളതെന്ന് രമേശ് ചെന്നിത്തല പറയുന്നു. അതേസമയം നിര്‍ണായക റോള്‍ ചെന്നിത്തലയ്ക്ക് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ചെന്നിത്തല പങ്കുവെച്ചത്.

1

തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ മാറ്റിയ രീതിയോട് കടുത്ത വിയോജിപ്പുണ്ട് ചെന്നിത്തലയ്ക്ക്. തനിക്കൊപ്പം നിന്നവര്‍ പോലും കൈവിട്ടു എന്നാണ് ചെന്നിത്തല പറയുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി വരെ തന്റെ സഹായം തേടിയവരാണ് കൈവിട്ട് പോയതെന്നും ചെന്നിത്തല പറഞ്ഞു. ഇതെല്ലാം പരിഹരിക്കാനാണ് രാഹുല്‍ ചെന്നിത്തലയെ കാണുന്നത്. 2022ല്‍ നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. തല്‍ക്കാലം ഏതെങ്കിലും നിര്‍ണായക സംസ്ഥാനത്തിന്റെ ചുമതല ചെന്നിത്തലയെ ഏല്‍പ്പിക്കുമോ എന്നാണ് അറിയാനുള്ളത്.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

അതേസമയം സെപ്റ്റംബറില്‍ എഐസിസി പുനസംഘടന ഉണ്ടാവാനുള്ള സാധ്യത ശക്തമാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത ശക്തമാണ്. ചെന്നിത്തലയെ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനായി രാഹുല്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. മികച്ച ഭാഷാ പരിജ്ഞാനവും ചെന്നിത്തലയ്ക്കുണ്ട്. ഹിന്ദി നേതാക്കള്‍ക്കിടയില്‍ അവരോട് സംസാരിക്കുന്ന ഒരു നേതാവ് ദക്ഷിണേന്ത്യയില്‍ നിന്ന് വരുന്നത് നേട്ടമാകുമെന്ന് രാഹുലും കരുതുന്നുണ്ട്. അതൃപ്തി പരിഹരിക്കാന്‍ ഇതൊക്കെ മുന്നില്‍ കണ്ടാണ് രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചത്.

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുല്‍ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാന്‍ഡിന് ലഭിച്ച സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത് എന്ന കാര്യം രാഹുല്‍ ചെന്നിത്തലയെ അറിയിക്കും. പുതിയ ചുമതലകള്‍ നല്‍കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ നിലപാട് ചോദിച്ചറിയും. ഇന്ന് ഉച്ചയോടെയായിരിക്കും ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച്ച. ഇന്നലെ ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടിക്കാഴ്ച്ച നടത്തും.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
ramesh chennithala will meet rahul gandhi today, he may get a plum post in national level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X