'പഴയ യൂത്ത് കോണ്‍ഗ്രസ് സുഹൃത്തിന് ജീവപര്യന്തം തടവാണ് നീതിപീഠം നൽകിയത്, ചെന്നിത്തലയ്ക്ക് അറിയാമല്ലോ'
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നതായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകാണ് സിപിഎം നേതാവ് പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

മാപ്പ് പറയണം
കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം. കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി ചെന്ന സ്ത്രീയെ ക്രൂരമായി മാനഭംഗപ്പെടുത്തിയതിനെ ന്യായീകരിക്കുക മാത്രമല്ല ചെന്നിത്തല ചെയ്തത്.

എന്‍ജിഒ അസോസിയേഷന്‍
പ്രതി കോണ്‍ഗ്രസ്സ് അനുകൂല എന്‍ജിഒ അസോസിയേഷന്‍ നേതാവാണെന്ന് സമ്മതിച്ച ചെന്നിത്തല സ്ത്രീയെ മാനഭംഗപ്പെടുത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടണന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. സ്ത്രീ സമൂഹത്തോടുള്ള ഈ വെല്ലുവിളി മാപ്പര്‍ഹിക്കാത്തതാണ്.

സ്വന്തം പാര്‍ട്ടിക്ക് ചേരുന്നതാണ്
രണ്ടാമത് ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയെ പരാമര്‍ശിച്ചത് യഥാര്‍ത്ഥത്തില്‍ സ്വന്തം പാര്‍ട്ടിക്ക് ചേരുന്നതാണ് . സ്ത്രീ പീഡന കേസില്‍ പ്രതികളായ ജനപ്രതിനിധികളുള്ള കേരളത്തിലെ ഏക പാര്‍ടി ചെന്നിത്തലയുടെ കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ് ഓഫീസിലാണ് സ്ത്രീയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.

സുഹൃത്തിന് ജീവപര്യന്തം തടവാണ്
1995 ല്‍ തണ്ടൂരി അടുപ്പിലിട്ട് നയന സാഹിനിയെ ചുട്ടുകൊന്ന സുശീല്‍ ശര്‍മ്മയെ അന്ന് ഡല്‍ഹിയില്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായിരുന്ന ചെന്നിത്തലക്ക് നന്നായി അറിയാമല്ലോ. പഴയ യൂത്ത് കോണ്‍ഗ്രസ് സുഹൃത്തിന് ജീവപര്യന്തം തടവാണ് നീതിപീഠം നല്‍കിയത്.
അന്നത്തെ കാലത്തെ ഓര്‍മ്മകളില്‍ നിന്നായിരിക്കും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ചെന്നിത്തലക്ക് ഊര്‍ജ്ജം കിട്ടുന്നത്.












Click it and Unblock the Notifications