കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖ് പറഞ്ഞതെല്ലാം പച്ചക്കള്ളം, യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്യിരാജും രമ്യാ നമ്പീശനും

സിദ്ദീഖ് പറഞ്ഞത് കള്ളമെന്ന് രമ്യാ നമ്പീശന്‍

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരച്ചെടുത്തത് പൃഥ്വിരാജും രമ്യാ നമ്പീശനും അടക്കമുള്ള കമ്മിറ്റിയാണെന്ന ജോയിന്റ് സെക്രട്ടറി സിദ്ദിഖിന്റെ വാദങ്ങള്‍ പൊളിയുന്നു. തങ്ങളാരും എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ സിദ്ദീഖ് പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് വന്നിരിക്കുകയാണ്. അതേസമയം വിഷയത്തില്‍ വിവിധ തലത്തില്‍ അമ്മയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

അമ്മയിലെ മുതിര്‍ന്ന അംഗങ്ങളും സംവിധായകന്‍ കമലും ഈ വിഷയത്തില്‍ ഇപ്പോള്‍ തര്‍ക്കം നടക്കുന്നുണ്ട്. അതേസമയം നടന്‍ ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കിയതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സിദ്ദീഖ് പറഞ്ഞത്. മുമ്പ് താല്‍ക്കാലിക കമ്മിറ്റിയെടുത്ത തീരുമാനമാണെന്നും അതിന് നിയമപരമായി സാധുതയില്ലെന്നും താരം പറഞ്ഞിരുന്നു.

സിദ്ദിഖിന്റെ ന്യായീകരണം പൊളിഞ്ഞു

സിദ്ദിഖിന്റെ ന്യായീകരണം പൊളിഞ്ഞു

പൃഥ്വിരാജും രമ്യാനമ്പീശനും അടങ്ങുന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്വിരാജും രമ്യാ നമ്പീശനും വ്യക്തമാക്കി. യോഗമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അതിന്റെ അജണ്ടകള്‍ അറിയിച്ചിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. മീറ്റിങിന് ശേഷം എന്തെല്ലാമാണ് തീരുമാനിച്ചെതന്ന് അറിയിച്ചിട്ടില്ലെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു

മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു

ഇപ്പോള്‍ അമ്മയിലെ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ പലതും മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ്. അമ്മയെ ഭിന്നിപ്പിക്കാനോ പിളര്‍ത്താനോ അല്ല തങ്ങളുടെ ശ്രമമെന്നും രമ്യ പറഞ്ഞു. ഈ ഉദേശത്തോടെയല്ല ഞങ്ങള്‍ രാജിവെച്ചതും ഇക്കാര്യം തുറന്ന് സംസാരിച്ചതും. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന വസ്തുത മറന്നുമല്ല സംസാരിക്കുന്നത്. എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന പല സ്ത്രീവിരുദ്ധ ഫ്യൂഡല്‍ നടപടികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും രമ്യ പറയുന്നു.

തെറ്റു പറ്റുമ്പോള്‍ ചുണ്ടിക്കാണിക്കണം

തെറ്റു പറ്റുമ്പോള്‍ ചുണ്ടിക്കാണിക്കണം

നമ്മള്‍ ഭാഗമായ സംഘടനയ്ക്ക് തെറ്റ് പറ്റുമ്പോള്‍ നമ്മള്‍ തന്നെയാണ് അത് ചൂണ്ടിക്കാണിക്കേമഅടത്. പിന്നെ സംഘടനയില്‍ നിന്ന് രാജിവച്ച ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിന്റെ പേരില്‍ മാത്രമല്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു സംഘടന എന്ന നിലയില്‍ അമ്മ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നും രമ്യ വ്യക്തമാക്കി. അതേസമയം ഇരുതാരങ്ങളുടെയും വിശദീകരണം വന്നതോടെ കുടുങ്ങിയിരിക്കുന്നത് സിദ്ദിഖാണ്. അമ്മയിലെ ചിലരുടെ വ്യക്തിതാല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന കാര്യം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.

താരസംഘടനയിലെ നിര്‍ഗുണന്‍മാര്‍

താരസംഘടനയിലെ നിര്‍ഗുണന്‍മാര്‍

ഇതിനിടെ അമ്മയ്‌ക്കെതിരെയും സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്തെത്തി. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാല് പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നത് ചരിത്രമാണെന്നും കമല്‍ പറഞ്ഞു. മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സംഘടനയില്‍ സജീവമായി അഭിനയരംഗത്തുള്ളത് 50 പേര്‍ മാത്രമാണ്. ബാക്കി 450 പേര്‍ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും കമല്‍ പറഞ്ഞു.

മുതിര്‍ന്ന അംഗങ്ങള്‍ക്ക് പ്രതിഷേധം

മുതിര്‍ന്ന അംഗങ്ങള്‍ക്ക് പ്രതിഷേധം

കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മധു, ജനാര്‍ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന് പരാതി നല്‍കിയിട്ടുണ്ട്. അമ്മയുടെ കൈനീട്ടത്തെ കമല്‍ ഔദാര്യമെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നാണ് വിമര്‍ശനം. അമ്മയുടെ കൈനീട്ട്ം അവകാശമാണെന്നും അതിന്റെ ഔദാര്യമാക്കിയത് കമലിന്റെ ചെറിയ മനസുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. ഇത്തരമൊരു അഭിപ്രായം പറഞ്ഞത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നയാളാണെന്നത് ഞെട്ടിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

ഇടവേള ബാബുവിന്റെ മറുപടി

ഇടവേള ബാബുവിന്റെ മറുപടി

നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാല്‍ കുറച്ചുകൂടി മാന്യത ആകാമായിരുന്നു കമലിനെന്നും ഇടവേള ബാബു പറഞ്ഞു. ഒരു അക്കാദമി ചെയര്‍മാന് ചേര്‍ന്ന വാക്കുകളാണ് കമല്‍ ഉപയോഗിച്ചത് എന്ന് തോന്നിയില്ല. ഔദാര്യം കൈപ്പറ്റുന്നു എന്ന് പറഞ്ഞവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്. കമല്‍ എന്ന വ്യക്തിയുടെ മനസ്സില്‍ ഞങ്ങള്‍ ഒക്കെ നിര്‍ഗുണന്‍മാര്‍ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്ന് ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞതിന് ഏറെ നന്ദിയെന്ന് ഇടവേള ബാബു പറഞ്ഞു.

മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!

ദിലീപിനെ പുറത്താക്കിയതില്‍ ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പ്.... വീണ്ടും ന്യായീകരണവുമായി സിദ്ദിഖ് ദിലീപിനെ പുറത്താക്കിയതില്‍ ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പ്.... വീണ്ടും ന്യായീകരണവുമായി സിദ്ദിഖ്

English summary
ramya nambeesan against siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X