Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളൊരു അവസരവാദിയാണ്, നാണക്കേടാണ് തോന്നുന്നത്'; മാല പാർവതിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി

ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ വിൻസി അലോഷ്യസിന്റെ പരാതിയിൽ വിവാദ പ്രതികരണം നടത്തിയ മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന് മാല പർവതിക്കെതിരെ വിമർശനം ശക്തമാവുന്ന സാഹചര്യത്തിലാണ് രഞ്ജിനിയും തുറന്ന പ്രതികരണവുമായി രംഗത്ത് വന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു രഞ്ജിനിയുടെ പ്രതികരണം.

മാലാ പാർവതിയുടെ നിലപാടുകൾ കാണുമ്പോൾ നാണക്കേട് തോന്നുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. മാലാ പാർവതിയെ അവസരവാദിയെന്നും രഞ്ജിനി വിശേഷിപ്പിച്ചു. ഒരു സൈക്കോലിസ്‌റ്റും അഭിഭാഷകയും കൂടിയായ മാലാ പാർവതി ഇത്തരത്തിൽ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിന്റെ ഔചിത്യവും രഞ്ജിനി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദ്യം ചെയ്‌തു.

ranjinimaalaparvathi

'മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്‌റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് ഞാൻ മനസിലാക്കുന്നത്. വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍, നിങ്ങളോടുള്ള ബഹുമാനം നഷ്‌ടമായി' രഞ്ജിനി തന്റെ പോസ്‌റ്റിൽ കുറിച്ചു.

താൻ മുൻപ് ഒരുപാട് വട്ടം ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് മാലാ പാർവതി പറഞ്ഞത്, ഇത് ഷൈൻ തമാശയായി പറഞ്ഞതാവാമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഭിപ്രായപ്രകടനമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്, ഇതിൽ കടുത്ത പ്രതിഷേധമാണ് മാലാ പർവതിക്കെതിരെ ഉയർന്നത്.

'ഞാൻ ഒരുപാട് തവണ ഷൈൻ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നമ്മുടെ മുമ്പിൽ ഒന്നും വച്ച് അങ്ങനെയൊന്നും ചെയ്‌തിട്ടില്ല, സീനിയർ ആയ ആളുകളുടെ മുന്നിൽ വച്ച് ഒന്നും ചെയ്യില്ലെന്ന് തോന്നുന്നു. യുവാക്കളുടെ മുന്നിൽ വച്ച് വേറൊരു മൂഡ് എന്നൊക്കെ പറഞ്ഞു ചെയ്യുന്നതായിരിക്കും.ജോലിയിൽ വളരെ കണിശക്കാരനായ ആളാണ്' മാലാ പാർവതി പറഞ്ഞു.

'ഡയലോഗ് തെറ്റിക്കില്ല അങ്ങനെയൊക്കെ ഉള്ള ഒരാൾ കൂടിയാണ് ഷൈൻ. അതുകൊണ്ടാണല്ലോ ഇത്രയധികം സിനിമകൾ അയാൾക്ക് കിട്ടുന്നത്. എന്തായാലും ഇവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. എന്തായാലും വിൻസിക്ക് ഇഷ്‌ടമല്ലാത്ത എന്തോ ഷൈൻ പറഞ്ഞു, അത് ഷൈൻ തമാശയായിട്ടാണോ പറഞ്ഞത് എന്നറിയില്ല' മാലാ പാർവതി അഭിപ്രായം പങ്കുവച്ചു.

അതേസമയം, പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടു നടക്കേണ്ടതുണ്ടോയെന്നുമായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ഇതിന് ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും മാലാ പാര്‍വതി വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനി ഇവർക്കെതിരെ ആഞ്ഞടിച്ചത്.

സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര സ്‌ട്രെസായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി എന്നൊക്കെ. പോടായെന്ന് പറഞ്ഞാല്‍ പോരെ. പോടായെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമല്ലേ ഉള്ളൂവെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+