Ranni Perunadu Grama Panchayat Election Result: ശബരിമലയിൽ എൽഡിഎഫിന് ജയം, പെരുനാട് പഞ്ചായത്തിൽ മുന്നേറ്റം
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടുന്ന വാർഡിൽ വിജയം കരസ്ഥമാക്കി ഇടതുമുന്നണി. റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായ പിഎസ് ഉത്തമമാണ് വെന്നിക്കൊടി പാറിച്ചത്. യുഡിഎഫ് സ്ഥാനാർഥി അമ്പിളി സുജസ് തൊട്ടുപിന്നിലെത്തി. ഇവിടെ എൻഡിഎ സ്ഥാനാർഥി രാജേഷും വലിയ വോട്ട് വ്യത്യാസമില്ലാതെ പോരാടി.
പഞ്ചായത്തിൽ എൽഡിഎഫ് തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെയും റാന്നി പെരുനാട് പഞ്ചായത്ത് ഇടത് മുന്നണിയാണ് ഭരിച്ചിരുന്നത്. നിലവിൽ പത്തിലധികം സീറ്റുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ ജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. യുഡിഎഫും എൻഡിഎയും മൂന്ന് വീതം സീറ്റുകളാണ് പഞ്ചായത്തിൽ നേടിയിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ ഇക്കുറി പ്രതിരോധത്തിലായ എൽഡിഎഫിന് സകല മേഖലകളിലും തിരിച്ചടി നേരിട്ടെങ്കിലും ശബരിമല വാർഡിൽ ജയം കിട്ടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇവിടെ ശക്തമായ മത്സരം തന്നെയാണ് മൂന്ന് മുന്നണികളും നടത്തിയതെങ്കിലും അന്തിമ വിജയം ഇടത് മുന്നണിക്ക് ഒപ്പം നിന്നു. മാത്രമല്ല പെരുനാട് പഞ്ചായത്തിൽ തുടർഭരണത്തിനുള്ള അവസരവും തെളിഞ്ഞു വന്നിട്ടുണ്ട്.
എന്നാൽ ജില്ലയിലാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. ആകെയുള്ള 53 പഞ്ചായത്തുകളിൽ 34 ഇടത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. മറുവശത്ത് എൽഡിഎഫിന് ആവട്ടെ ഗ്രാമപഞ്ചായത്തുകളിൽ വെറും പത്തിടത്താണ് ലീഡുള്ളത്. ശേഷിക്കുന്നവയിൽ എൻഡിഎ ഇക്കുറി നാല് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി മുന്നേറുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
എൻഡിഎയുടെ നാല് പഞ്ചായത്തുകൾക്ക് ഒപ്പം തന്നെ ഇരു മുന്നണികളും ഒരുപോലെ നിൽക്കുന്ന അഞ്ച് പഞ്ചായത്തുകൾ കൂടിയുണ്ട്. അന്തിമ ഫലം വരുമ്പോൾ മാത്രമേ ഈ പഞ്ചായത്തുകളിലെ യഥാർത്ഥ ചിത്രം വ്യക്തമാവുകയുള്ളൂ. ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിന്റെ സമഗ്ര ആധിപത്യമാണ് പ്രകടമാവുന്നത്. എട്ടിൽ ഏഴിടത്തും അവരാണ് മുന്നേറുന്നത്.
ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് തന്നെയാണ് മുന്നിലുള്ളത്. മുനിസിപ്പാലിറ്റികളുടെ കാര്യമെടുത്താൽ നാലിൽ മൂന്നും യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ആണ് കാണിക്കുന്നത്. ഒരു മുനിസിപ്പാലിറ്റി മാത്രമാണ് നിലവിൽ എൽഡിഫിനൊപ്പം ഉള്ളത്. ആകെ മൊത്തം നോക്കുകയാണെങ്കിൽ ജില്ലയിൽ യുഡിഎഫ് തരംഗം ആഞ്ഞവീശുകയാണ് എന്നർത്ഥം.
ജില്ലയിൽ അടൂർ മുനിസിപ്പാലിറ്റി മാത്രമാണ് നിലവിൽ എൽഡിഎഫിന് ഒപ്പമുള്ളത്. കേരളം ഒന്നാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയിലെ ഫലങ്ങളും.ഒപ്പം എൻഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റവും പ്രകടമാണ് ജില്ലയിലും. ഇത് ഇരു മുന്നണികളെയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആത്മ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications