• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബലാത്സംഗ കേസ്; നടൻ വിജയ് ബാബു ഹൈക്കോടതിയിലോ? ; മുൻകൂർ ജാമ്യ ഹർജി നൽകിയേക്കുമെന്ന് സൂചന

Google Oneindia Malayalam News

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി.

എന്നാൽ, കേസിൽ ഇര താനാണെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജയ് ബാബു ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്.പ്രതി വിദേശത്ത് ആയതിനാൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

1

ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിന് എതിരെ രണ്ടമത്തെ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി ആയിരുന്നു വീണ്ടും പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. നടൻ വിജയ് ബാബുവിനെതിരെ ഈ മാസം 22 - നാണ് യുവതി പോലീസിനെ സമീപിച്ചത്.

അജയ് ദേവ്ഗണിന് ക്ലാസെടുത്ത് സോഷ്യല്‍ മീഡിയ; ഇന്ത്യക്ക് ദേശീയ ഭാഷയില്ല, കിടിലന്‍ മറുപടിയുമായി സുദീപ്അജയ് ദേവ്ഗണിന് ക്ലാസെടുത്ത് സോഷ്യല്‍ മീഡിയ; ഇന്ത്യക്ക് ദേശീയ ഭാഷയില്ല, കിടിലന്‍ മറുപടിയുമായി സുദീപ്

2

ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു പ്രതികരണം ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

3

തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കി.


അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

4

അതേസമയം, നടൻ വിജയ് ബാബുവിന് എതിരെയുള്ള നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി)രംഗത്ത് എത്തിയിരുന്നു. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം എന്നും ഡബ്ല്യു സി സി വ്യക്തമാക്കിയിരുന്നു. ഇരയുടെ പരാതിയിൽ അന്വേഷണവും ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യു സി സി രംഗത്ത് വന്നത്.

5

പരാതിക്കാരിയെ അപമാനിക്കുന്നത് നിയമ പ്രകാരം ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന് എതിരെ ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായി കൊണ്ടിരിക്കുന്നു എന്നും ഡബ്ല്യു സി സി വ്യക്തമാക്കി. അധികാരികളോട് കർശന നടപടി എടുക്കണമെന്ന് ഡബ്ല്യു സി സി അഭ്യർഥിക്കുന്നു. മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കും. കുറ്റവാളികളെ അകറ്റി ജോലി സ്ഥലം സ്ത്രീ സൗഹൃദപരം ആക്കണം എന്നും ഡബ്ല്യു സി സി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കിട്ട കുറിപ്പിലൂടെ ആയിരുന്നു ഡബ്ലിയു ബി സി യുടെ പ്രതികരണം ഉണ്ടായത്.

6

അതേസമയം, 1983 - ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാല താരം ആയാണ് വിജയ് ബാബു സിനിമാ രംഗത്തേക്ക് കടന്നു വന്നത്. എന്നാൽ, ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി തുടങ്ങിയത്. നടനായും വില്ലനായും പൊലീസ് വേഷത്തിലും നിരവധി സിനിമകളിൽ വിജയ് ബാബു വേഷമിട്ടു. ആട്, ആട് 2, ഹോം, ഫിലിപ് ആന്റ് ദി മങ്കി പെൻ, മുദ്ദുഗൗ, സൂഫിയും സുജാതയും , പെരുച്ചാഴി എന്നീ സിനിമകളുടെ നിർമ്മാതാവാണ്.

cmsvideo
  അറസ്റ്റ് ഭയന്ന് ഒളിവില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു | Oneindia Malayalam
  English summary
  rape case against actor vijay babu; anticipatory bail petition may be filed in the high court from today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion