'മരണം ഒരാളെയും വിശുദ്ധനാക്കില്ല'; ബിപിന്‍ റാവത്തിനെതിരെ അഭിഭാഷക രശ്മിത; പിന്നാലെ വിമര്‍ശനം
തിരുവനന്തപുരം: ഇന്നലെ ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സിഡിഎസ് മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്.
Recommended Video
രശ്മിതയുടെ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കശ്മീരി പൗരനെ ജീപ്പിന് മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന് മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ പറയുന്നു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറയുന്നുണ്ട്. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചതെന്നും രശ്മിത പോസ്റ്റില്‍ ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിനെതിരെ ചില കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

ഇവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാവല്‍ മതി കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്, രക്തം രക്ഥത്തെ തിരിച്ചറിയുമ്പോള്‍, സാഹോദര്യം, വൈകാരികത, നമ്മില്‍ ഉയരും കണ്ട കാട്ടറബികളുടെ ജീനുകള്‍ക്ക് അതുണ്ടാവില്ല. അതവരുടെ കുഴപ്പമല്ല പൈതൃകം എന്നത് വലിയ ഘടകമാണ് ഇങ്ങനെയാണ് രശ്മിതക്കെതിരെ ഉയര്‍ന്ന ഒരു കമന്റ്.

ഔദ്യോഗികമായ യാത്രക്കിടയില്‍ അപകടത്തില്‍ മരണമടഞ്ഞ സേനാധിപനെ അതിന്റെ നടുക്കത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കെ ഇങ്ങനെ വിമര്‍ശിക്കുന്ന രശ്മിത രാജ്യത്തിന് വേണ്ടി മരണം വരിച്ച മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയായ എഐസിസി പ്രസിഡന്റിന്റെ മരണം കൊതിക്കുന്ന സുജ ഇങ്ങനെ വിലയിരുത്തുന്ന നിങ്ങളൊക്കെ എന്ത് തരം മനുഷ്യത്വമാണ് പ്രകടമാക്കുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്. ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങളടങ്ങിയ കമന്റുകളാണ് രശ്മിതക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.

അതേസമയം, ബിപിന്‍ റാവത്ത് അടക്കം 13 പേര് മരിച്ച ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തവേ പ്രതിരോധമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും രാജ്നാഥ് സിങ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുനൂരിനു സമീപം സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര് മരണപ്പെട്ടത്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ പ്രദീപ് അറക്കലും അപകടത്തില്‍ മരണപ്പെട്ടിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications