ജാനകിയും നവീനും തുടങ്ങി വെച്ചു, ഏറ്റെടുത്ത് മെഡിക്കല്‍ ലോകം, ആര്‍എസ്എസിന് വരെ റാസ്പുടിന്‍ ട്രോള്‍
തൃശൂര്‍: സോഷ്യല്‍ മീഡിയില്‍ ബോണി എമ്മിന്റെ റാസ്പുടിന്‍ ഗാനത്തിന് ചുവടുവെച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പാത ഏറ്റുപിടിച്ച് കൂടുതല്‍ പേര്‍ എത്തുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൂടുതലായും എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള ലൗ ജിഹാദ് പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ റാസ്പുടിന്‍ ചലഞ്ച് ആരംഭിച്ചിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഭാഗമായുള്ളവരാണ് ഇവര്‍. ആര്‍എസ്എസിന്റെ ട്രോളിക്കൊണ്ടുള്ള ഡാന്‍സ് ചലഞ്ചും സൈബര്‍ ലോകം ഏറ്റെടുത്തിട്ടുണ്ട്.

ആര്‍എസ്എസ് ശാഖയിലെ കായിക അഭ്യാസത്തെ കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നവീന്‍ റസാഖിന് ഇതുപോലുള്ള അഭ്യാസങ്ങള്‍ കാണിക്കാന്‍ പറ്റുമോ. എന്നിട്ട് നമുക്ക് സംസാരിക്കാം എന്നാണ് പഞ്ചര്‍വാല എന്ന യൂസര്‍ പരിഹസിച്ചത്. ക്രാബ് വാക്ക് എന്നാണ് ഇതിന് പേരിട്ടത്. കേരളത്തില്‍ റാസ്പുടിന്റെ പ്രേതം വിദ്വേഷ പ്രചാരകരെ വേട്ടയാടി കൊണ്ടിരിക്കുകയാണ് യൂസര്‍ ട്രോള്‍ രൂപേണ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മറ്റൊരു വീഡിയോയുമായി വന്നിരിക്കുകയാണ്. വിദ്വേഷ പ്രചാരകര്‍ ഇത് കേരളമാണെന്ന് മറക്കരുതെന്നും ഇയാള്‍ പറഞ്ഞു.
നിര്‍മല കോളേജിലെ ഫസലും ശ്രീലക്ഷ്മിയും റാസ്പുടിന്‍ ഗാനത്തിന് നൃത്തം വെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ രണ്ടുപേരും എസ്എഫ്‌ഐ അംഗങ്ങളാണ്. എഗെയിന്‍സ്റ്റ് കമ്മ്യൂണലിസം, എഗെയിന്‍സ്റ്റ് ഹേറ്റ്, കണ്‍ട്രി ടുഗെതര്‍ എന്നീ ഹാഷ്ടാഗുകളും ഇതോടൊപ്പം വരുന്നുണ്ട്. ഈയൊരു കാര്യം എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. അതേസമയം ഈ റാസ്പുടിന്‍ ഗാനം ഒരിക്കല്‍ കൂടി കേരളത്തില്‍ വൈറലായി എന്ന് പറഞ്ഞവരുണ്ട്.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
നേരത്തെ തന്നെ ഈ ഗാനം പോപ്പ് ഗാനം ആസ്വദിക്കുന്നവരില്‍ അറിയപ്പെടുന്നതാണ്. വീഡിയോ വന്നതോടെ എല്ലാവരും റാസ്പുടിന്‍ ഗാനത്തെ തിരിച്ചറിഞ്ഞ് തുടങ്ങി. അതേസമയം വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിലെ ആരോഗ്യ വകുപ്പും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. രണ്ട് വാക്‌സിന്‍ ട്യൂബുകള്‍ നൃത്തം ചെയ്യുന്നതാണ് ഇതിലുള്ളത്. ഇതിന്റെ പരസ്യം ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications