Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഷൻ ഇതുവരെ വാങ്ങിയില്ലേ? തിങ്കളാഴ്‌ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം, ശമ്പളം കൂട്ടാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമരം. തിങ്കളാഴ്‌ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നാണ് മന്ത്രി പറഞ്ഞത്.

ശമ്പള പരിഷ്‌കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചതോടെ സമരത്തിലേക്ക് കടക്കുമെന്നാണ് റേഷൻ കടയുടമകൾ വ്യക്തമാക്കിയത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കടയുടമകൾ അറിയിക്കുകയായിരുന്നു.

rationshopstrike

ധനമന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതിയല്ല നിലവിലുള്ളതെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ ആവശ്യത്തിൽ നിന്ന് പിന്മാറാൻ വ്യാപാരികളും ഒരുക്കമല്ല.

ഇതോടെ മാസാവസാനം കടകൾ അടച്ചുള്ള സമരത്തിനാണ് വഴിയൊരുങ്ങുന്നത്. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരവും നേരത്തെ നടന്നിരുന്നു. ഇതോടെ ഈ മാസം ഭൂരിഭാഗം കടകളിലും സ്‌റ്റോക്ക് എത്തിയിരുന്നില്ല. ഇതിനിടയിലാണ് കടകൾ അടച്ചിടാൻ വ്യാപാരികൾ ഒരുങ്ങുന്നത്. ഇത് പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നാണ് കരുതുന്നത്.

വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധി പ്രശ്‌നങ്ങൾ പരിഹരിക്കണം, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കുക, കമ്മീഷൻ അതാത് മാസം നൽകുക, റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തുന്നത്.

റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന വരുമാനം സംബന്ധിച്ചു മന്ത്രിയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധമാണ് എന്ന നിലപാടാണ് കടയുടമകളുടെ സംഘടന സ്വീകരിച്ചത്. കുറഞ്ഞ വരുമാനത്തിലാണ് ഭൂരിപക്ഷം റേഷൻ വ്യാപാരികളും കട നടത്തുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു, ഈ സാഹചര്യത്തിലാണ് വരുമാനം വർധനവ് എന്ന ആവശ്യം അവർ നിരന്തരം ഉന്നയിക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സർക്കാർ ഇത് അംഗീകരിക്കാൻ സാധ്യതയില്ല.

ഏഴ് വര്‍ഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. അതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സഹചര്യത്തിൽ ഈ ആവശ്യത്തിന് സർക്കാർ വഴങ്ങില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+