മൂന്ന് ദിവസത്തേക്ക് കൂടി റേഷൻ കടകൾ തുറക്കില്ല; ഇ പോസ് ക്രമീകരണത്തിന് പിന്നാലെ ഉടമകളുടെ സമരവും
തിരുവനന്തപുരം: സാധാരണക്കാരെ വലച്ച് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നടക്കം നാല് ദിവസത്തേക്ക് അടച്ചിടും. ഇ പോസ് ക്രമീകരണം ചൂണ്ടിക്കാട്ടിയാണ് ഇന്ന് റേഷൻ കടകൾ അടച്ചിട്ടത്. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളാണ് തുടർച്ചയായി നാല് ദിവസം അടച്ചിടുന്നത്. നാളെ ഞായറാഴ്‌ച ആയതിനാൽ അവധിയാണ്. എട്ടിനും ഒൻപതിനും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കില്ല.
കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അത് കൊണ്ടുതന്നെ ഈ മാസത്തെ റേഷൻ അഞ്ചാം തീയതി വരെ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് നാല് ദിവസത്തോളം കടകൾ അടച്ചിടുന്നത്. റേഷൻ കടകൾ ആശ്രയിക്കുന്ന നിർധന കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഇതോടെ ഉണ്ടാവുക. മാസം ആദ്യം തന്നെ റേഷൻ വാങ്ങുന്ന ഇത്തരക്കാർക്ക് ഇനി ജൂലൈ പത്ത് വരെ ഇതിനായി കാത്തിരിക്കേണ്ടി വരും.

അതിനിടെ റേഷൻ വ്യാപാരികളുടെ വേതന പ്രശ്‌നങ്ങളും മറ്റും ചർച്ച ചെയ്യാനായി മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജിആർ അനിൽ എന്നിവർ വിളിച്ചു ചേർത്ത ചർച്ച പരാജയമായിരുന്നു, ഇതിന് പിന്നാലെ വ്യാപാരികൾ സമരത്തിലേക്ക് കടക്കുകയാണ്. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
മിനിമം വേതനം 30000 രൂപയാക്കുക, മുഴുവൻ സെയിൽസ്‌മാന്മാരെയും റേഷൻ ലൈസൻസികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (കെആർഇഎഫ്) എഐടിയുസിയുടെ നേതൃത്വത്തിൽ 8ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് റേഷൻ കടയുടമകളുടെ സമരം വരുന്നത്. വിലവർധന പിടിച്ചുനിർത്തേണ്ട പൊതുവിതരണ സംവിധാനങ്ങൾ ക്ഷാമത്തിലും സമരഭീഷണിയിലും കുടുങ്ങി കിടക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.
റേഷൻ കടയുടമയുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഓണക്കാലത്ത് അനിശ്ചിതകാല സമരം തുടങ്ങാനാണ് അവരുടെ ആലോചന. നേരത്തെ കുറച്ചു ദിവസം മുൻപ് റേഷൻ വിതരണക്കാരുടെ സമരം മൂലം മിക്കയിടത്തും സാധനങ്ങളുടെ വിതരണം മുടങ്ങിയിരുന്നു. 78 കരാറുകാർക്കായി മൂന്നുമാസത്തെ പണമായ 75 കോടിയാണ് നൽകാനുണ്ടായിരുന്നത്. ഒരു മാസത്തെ തുക നൽകിയാണ് ഈ സമരം അവസാനിപ്പിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications