ആശയം കൊണ്ട് ആർഎസ്എസ് നെ നേരിടാനാവില്ലെന്ന് മനസിലാക്കിയവർ ആയുധം ഉപയോഗിക്കുന്നു: കുമ്മനം
കണ്ണൂർ: ബോംബാക്രമണത്തിന് ഇരയായ പയ്യന്നൂരിലെ ആർ എസ് എസ് ഓഫീസ് സന്ദർശിച്ച് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതി മാരകശേഷിയുള്ള സ്റ്റീൽ ബോംബാണ് രാത്രി ഒരു മണിക്ക് ഇരുട്ടിന്റെ മറവിൽ കാര്യാലയം തച്ചുതകർക്കുക എന്ന ഉദ്ദേശത്തോടെ എറിഞ്ഞതെന്ന് ആദ്ദേഹം ആരോപിച്ചു. ആശയം കൊണ്ട് ആർ എസ് എസ് നെ നേരിടാനാവില്ലെന്ന് മനസിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് വേണ്ടത് ചോരയാണ്. രക്തസാക്ഷികളെയാണ് . അക്രമത്തിൽ പ്രതിഷേധിച്ച് സി പി എമ്മുമായി ആർ എസ് എസുകാർ ഏറ്റുമുട്ടുമെന്നും പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പു തമസ്കരിക്കാനാവുമെന്നും അക്രമികൾ കരുതുന്നു. എ കെ ജി സെന്റർ ബോംബാക്രമണം ഇപ്പോൾ വാർത്തയല്ല. പ്രതികളെക്കുറിച്ചു മിണ്ടാട്ടമില്ല. സന്ദീപാനന്ദഗിരിയുടെ ആശ്രമ കേസ് പ്രതികളെയും പിടികൂടിയിട്ടില്ല. ബി ജെ പി സംസ്ഥാന ഓഫീസ്ന് നെരെ ഉണ്ടയ ബോംബാക്രമണ കേസ് പിൻവലിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം അണികളെ ആയുധം കൊടുത്തു എന്തും ചെയ്യാൻ കയരൂരിവിട്ട സി പി എം ദുഃഖിക്കേണ്ടി വരുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.

അതേസമയം, കണ്ണൂർ ജില്ലയിലെ ബോംബിന്റെ പൈതൃകം കോൺഗ്രസിനാണെന്ന അഭിപ്രായപ്രകടനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവൻ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കോൺഗ്രസ് നേതാക്കളാണ് ബോംബാക്രമണങ്ങൾക്ക് തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ഡി സി സി ഓഫീസിൽ മൂന്നുതരം ബോംബ് നിർമാണം മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും ശക്തി വിവരിക്കുകയും ചെയ്‌തു. ഇതാരാണെന്ന് എല്ലാവർക്കുമറിയാം. കണ്ണൂരിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് ആർഎസ്എസും എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണ്. ഇവരെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനാകുന്നില്ല. ഇടതുപക്ഷത്തിന്റെ ഒട്ടേറെ പ്രവർത്തകർ കൊല്ലപ്പെട്ടു. ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സിപിഐ എം കൊടി പൊതുജനമധ്യത്തിൽ കത്തിച്ചു. സമൂഹമാധ്യങ്ങളിൽ അത് പ്രചരിപ്പിച്ചു.
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി
2020 മുതൽ ഒമ്പത് സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടു. അഞ്ച് കൊലപാതകം യുഡിഎഫ് തന്നെയാണ് ചെയ്‌തത്. ഒരിക്കലെങ്കിലും ഇതിനെ അപലപിക്കാനോ, തെറ്റാണെന്ന് പറയാനോ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. കൊലപാതകികളെ സംരക്ഷിക്കുകയായിരുന്നു. നാല് കൊലപാതകം ആർഎസ്എസ് നടത്തിയപ്പോഴും മിണ്ടിയില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 1,760 കൊലക്കേസുണ്ടായി. അതിൽ 35 രാഷ്ട്രീയ കൊലപാതകവും. ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർതന്നെ കോൺഗ്രസുകാരെ വകവരുത്തിയ മൂന്നു കേസും ഉൾപ്പെടുന്നു.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ടു. ഇതിനെല്ലാം പിന്നിൽ സമുന്നത കോൺഗ്രസ് നേതാക്കളാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാർടി പ്രവർത്തകരും പറഞ്ഞെങ്കിലും ആരോപിതരെ സംരക്ഷിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1,516 കൊലപാതക കേസുണ്ടായി.
26 രാഷ്ട്രീയ കൊലപാതകവും. ഈ സർക്കാർ വന്നശേഷം എട്ടു രാഷ്ട്രീയ കൊലപാതകമുണ്ടായി. നാലെണ്ണം ആർഎസ്എസുകാർ ചെയ്‌തു. മൂന്നെണ്ണം എസ്ഡിപിഐക്കാരും. ഒരെണ്ണം കോൺഗ്രസുകാരും. കൊല്ലപ്പെട്ടതിൽ നാലുപേർ സിപിഐ എം പ്രവർത്തകരാണ്. എല്ലാ പ്രതികൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഒരു കേസിലും അന്വേഷണം അട്ടിമറിക്കപ്പെട്ടില്ല. പൊലീസ് കുറ്റവാളികളുടെ മുഖവും രാഷ്ട്രീയവും നോക്കിയല്ല, നിയമം നോക്കിയാണ് ഇടപെട്ടത്. അതാണ് തുടരുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications