പ്രശ്ന പരിഹാരത്തിന് റീബൂട്ട് കേരള ഹാക്കത്തോൺ 2020
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും ചേര്‍ന്ന് സംഘടിപ്പുക്കുന്ന "റീബൂട്ട് കേരള 2020" ഹാക്കത്തോൺ ജനുവരിയില്‍ നടക്കും. ആദ്യഘട്ടത്തിൽ പത്ത് ഹാക്കത്തോൺ മത്സരങ്ങൾ സംസ്ഥാനത്തുടനീളം നടത്താനാണ് പദ്ധതി. തുടർച്ചയായി 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോൺ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളായിരിക്കും മാര്‍ച്ചില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുക.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ വളരെ ഫലപ്രദമായ, ചെലവുകുറഞ്ഞ ആശയങ്ങളും പരിഹാരമാർഗങ്ങളും കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പ്രോബ്ലം സ്‌റ്റേറ്റ്മെന്റുകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നൽകും.
വിദ്യാർത്ഥികൾക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പരിഹാരമാർഗം നിർദ്ദേശിക്കാം. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ പ്രശ്നങ്ങള്‍ അടുത്തറിയാനും, അതിനോടൊപ്പം വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള അവവസരമാണ് സർക്കാർ ഒരുക്കുന്നത്.
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാർ, പ്രതികരണവുമായി പ്രിൻസിപ്പൽ!.












Click it and Unblock the Notifications