'ജോസഫ് സി മാത്യു ആരാണ്?' തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുത്: കോടിയേരി
തിരുവനന്തപുരം: കെ - റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലുകള്‍ പിഴുത് മാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബി ജെ പിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അപ്പോള്‍ സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
തല്ല് ഒന്നിനും പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ - റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണം എന്ന് തീരുമാനിക്കുന്നത് സി പി ഐ എമ്മല്ല എന്നും അത് തീരുമാനിക്കേണ്ടത് കെ - റെയില്‍ ആണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫ് സി മാത്യു ആരാണ് എന്നും അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കെ - റെയില്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയവരെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. കണ്ണൂര്‍ എടക്കാട്ട് ആയിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ സ്ഥലത്തേക്ക് ഒരു സംഘം സി പി ഐ എം പ്രവര്‍ത്തകരുമെത്തി. സി പി ഐ എം പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്കും നയിച്ചു. എടക്കാട് ഒ കെ യു പി സ്‌കൂളിന് സമീപമാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

അതേസമയം കണ്ണൂരില്‍ കെ - റെയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സി പി ഐ എം അക്രമം നടത്തിയിട്ടില്ലെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കെ - റെയില്‍ പദ്ധതിക്കെതിരായ സമരം മൊബൈല്‍ സമരമാണ് എന്നും കോണ്‍ഗ്രസുകാരും ബി ജെ പിയും മൊബൈല്‍ സമരക്കാരാണ് എന്നും അദ്ദേഹം പരിഹസിച്ചു. ആ സമരത്തിന് ജനപിന്തുണയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ മുന്നിട്ടിറങ്ങുകയാണ് എന്നും സമരക്കാര്‍ പിഴുതെറിയുന്ന കല്ലുകള്‍ സ്ഥലം ഉടമകള്‍ തന്നെ സ്ഥാപിക്കുകയാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ചാല, എടക്കാട് ഭാഗത്തെ മുഴുവന്‍ കെ - റെയില്‍ കുറ്റികളും കഴിഞ്ഞ ദിവസങ്ങളില്‍ പിഴുതെറിഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ നാട്ടിയ 18 ഓളം സര്‍വേകല്ലുകളാണ് പിഴുതു മാറ്റിയത്. കെ റെയില്‍ കുറ്റികള്‍ പിഴുതെറിയുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ചാലയിലെ സമരസ്ഥലത്തെത്തി പ്രഖ്യാപിച്ചിരുന്നു. അതിനിടെ വികസനത്തിനായി വീടും സ്ഥലവും വിട്ടുകൊടുക്കാന്‍ ആളുകള്‍ തയാറാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സി പി ഐ എം പ്രവര്‍ത്തകരും പ്രഖ്യാപിച്ചു. കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരാണ് പ്രതിഷേധത്തിനായി വരുന്നതെന്നും അവര്‍ ആരോപിച്ചു.

ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, എത്ര സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. അതേസമയം കണ്ണൂരിലെ ഇന്നത്തെ കെ റെയില്‍ സര്‍വേ ഉപേക്ഷിച്ചിരുന്നു.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications