ഓണത്തിന് അടിയോടടി തന്നെ; തിരുവോണത്തിന് മലയാളി 'അടിച്ച് ' തീര്‍ത്തത് 40 കോടിയിലധികം
ഓണത്തിന് അടിയോടടി തന്നെ; തിരുവോണത്തിന് മലയാളി 'അടിച്ച് ' തീര്‍ത്തത് 40 കോടിയിലധികം
തിരുവനന്തപുരം: ഓണം മദ്യോത്സവമാക്കി മലയാളികള്‍. അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് കുടിച്ച് തീര്‍ത്തത് 484.22 കോടിയുടെ മദ്യം. പത്ത് ദിവസം മദ്യ വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തിലാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ മാത്രം കണക്കാണിത്. കഴിഞ്ഞ വര്‍ഷം 450 കോടിയായിരുന്നു മദ്യ വില്‍പ്പന.
സംസ്ഥാനത്തെ ബാറുകളുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കണക്കുകള്‍ കൂടി പുറത്തു വന്നാല്‍വില്‍പ്പന 600 കോടി കവിയും. തിരുവോണ ദിവസം മാത്രം ബിവറേജസ് ഔട്ട്‌ലെറ്റിലൂടെ 43.12 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 38.86 കോടിയായിരുന്നു.

ഉത്രാടത്തിന് മാത്രം 71 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം വിറ്റത് 37.62 കോടിയുടെ മദ്യമായിരുന്നു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 87 ലക്ഷത്തിന്റെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ മാത്രം വിറ്റുപോയത്.
സംസ്ഥാനത്ത് 245 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓണദിനങ്ങളില്‍ ഉത്രാടത്തിനായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരുന്നത്. ദേശീയ പാതയോരത്തു നിന്ന് 25 ഔട്ട്‌ലെറ്റുകള്‍ ഇത്തവണ മാറ്റിയിരുന്നു. എന്നിട്ടും മദ്യ വില്‍പ്പന കൂടി. വലിയ കെട്ടിടങ്ങളിലേക്ക് വില്‍പ്പന മാറ്റിയതും, കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറന്നതുമാണ് വില്‍പ്പന കൂട്ടിയിരിക്കുന്നത്.












Click it and Unblock the Notifications