Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റര്‍ മുഖ്യമന്ത്രി... ബാര്‍ നിരോധിച്ചാല്‍ മലയാളികള്‍ക്ക് മലരാണ്... മലര്‍!!!

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുക എന്നതായിരുന്നു ബാര്‍ നിരോധനത്തിലൂടെ ഉമ്മന്‍ ചാണ്ടിയും കെ ബാബുവും വിഎം സുധീരനും ഒക്കെ കണ്ട സ്വപ്നം. അതിന് വേണ്ടി ഉണ്ടാക്കാത്ത പൊല്ലാപ്പുകളില്ല.

എന്നിട്ടിപ്പോള്‍ എന്തായി? ഓണത്തിന് മലയാളികള്‍ കുടിച്ചത് സര്‍വ്വകാല റെക്കോര്‍ഡ് കുടിയായിരുന്നു. പണ്ട് ബാറുകള്‍ വഴിയുള്ള കച്ചവടത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായും കിട്ടില്ലായിരുന്നു എന്നത് ശരിതന്നെ. എങ്കിലും ഇപ്പോള്‍ കേരളത്തിലെ മദ്യപര്‍ സര്‍ക്കാരിനെ ശരിയ്ക്കും കുടിച്ച് തോല്‍പിച്ചിരിയ്ക്കുകയാണ്.

ഓണക്കാലത്ത് ഏതാണ്ട് 300 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച് വറ്റിച്ചത്. വിശദ വിവരങ്ങള്‍ ഇതാ...

ബീവറേജസും കണ്‍സ്യൂമര്‍ ഫെഡും

ബീവറേജസും കണ്‍സ്യൂമര്‍ ഫെഡും

ഇപ്പോള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴിയും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പന ശാലകള്‍ വഴിയും മാത്രമല്ലേ സാധാരണക്കാര്‍ക്ക് മദ്യം ലഭിയ്ക്കൂ... ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും.

ഓണത്തിന് റെക്കോര്‍ഡ് വില്‍പന

ഓണത്തിന് റെക്കോര്‍ഡ് വില്‍പന

തിരുവോണ ദിനത്തില്‍ മാത്രം ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴി വിറ്റത് എത്ര കോടി രൂപയുടെ മദ്യമാണെന്നറിയാമോ... 49 കോടി രൂപയുടെ.

കണ്‍സ്യൂമര്‍ഫെഡില്‍ തകര്‍പ്പന്‍ വില്‍പന

കണ്‍സ്യൂമര്‍ഫെഡില്‍ തകര്‍പ്പന്‍ വില്‍പന

കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ ഷോപ്പുകളില്‍ ചരിത്രത്തില്‍ ഇത്രനാളും ഇല്ലാത്ത റെക്കോര്‍ഡ് വില്‍പനയാണ് ഓണം ദിനംത്തില്‍ നടന്നത്. 10 കോടി രൂപയുടെ വില്‍പന.

 ബെവ്‌കോയെ വെട്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്

ബെവ്‌കോയെ വെട്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്

ചരിത്രത്തിലാദ്യമായി ബീവറേജസ് കോര്‍പ്പറേഷനെ കണ്‍സ്യൂമര്‍ വെട്ടിച്ചു ന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒറ്റ ദിനത്തില്‍ ഏറ്റവും അധികം വില്‍പന നടന്നത് വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍ ആയിരുന്നു- 53 ലക്ഷതിതിന്റെ വില്‍പന

മദ്യസൂപ്പര്‍മാര്‍ക്കറ്റ്

മദ്യസൂപ്പര്‍മാര്‍ക്കറ്റ്

ശീതീകരിച്ച, ആധുനിക മദ്യ ഷോപ്പുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന് വൈറ്റിലയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കൂടുതല്‍ വില്‍പന നടന്നതെങ്കില്‍ ബെവ്‌കോയ്ക്ക് തിരുവനന്തപുരം ഉളളൂരിലെ സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു കച്ചവടം- 41 ലക്ഷം.

ബാര്‍ പൂട്ടിയപ്പോള്‍

ബാര്‍ പൂട്ടിയപ്പോള്‍

ബാറുകള്‍ പൂട്ടിയിട്ടും മലയാളികളുടെ മദ്യപാന ശീലത്തില്‍ അല്‍പം പോലും മാറ്റം വന്നിട്ടില്ലെന്നതിന്റെ തെളിവ് തന്നെയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+