രാജ്യത്തെ ഏറ്റവും വലിയ സൈബർ കോൺഫറൻസായ 'കൊക്കൂൺ' 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു; കൊച്ചി വേദിയാകും
കൊച്ചി: സൈബർ സുരക്ഷയുടെ സാധ്യതകളും പുതിയ കണ്ടുപിടിത്തങ്ങളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ കോൺഫറൻസ് ആയ കൊക്കൂൺ 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 10,11 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കും. കോൺഫറൻസിന് മുന്നോടിയായി സൈബർ സുരക്ഷാ രംഗത്തെ വിദ ഗ്‌ധർ നടത്തുന്ന പരിശീലന പരിപാടികൾ 7,8,9നും നടക്കും.
ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു കയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും. സൈബർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, സൈബർ സുരക്ഷ അനിവാര്യമായ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്‌സിറ്റികൾ, തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പിൽപെട്ടവരും നേരിടുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളും അതിന് സ്വീകരിക്കേണ്ട പ്രതിരോധ പദ്ധതികൾക്കും കോൺഫറൻസിൽ രൂപം നൽകും.

കൂടാതെ സൈബർ സുരക്ഷാ രംഗത്തെ രാജ്യാന്തര തലത്തിലെ പ്രമുഖരായ വ്യക്തികളും, ലോകത്തിലെ വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുമടക്കം ലോകത്തിൽ നിലവിൽ ഉപയോഗിക്കപ്പെടുന്നവയായ പുതിയ സൈബർ ടെക്നോളജി ഉൾപ്പെടെയുള്ളവ ഇവിടത്തെ കോൺഫറൻസിൽ പരിചയപ്പെടുകയും ചെയ്യും.
ബിഎസ്എഫ്ഐ, ടെലികോം, ഫിൻടെക്, മാനുഫാക്‌ടറിംഗ്, ഓട്ടോമൊബൈൽ, മീഡിയ ആൻഡ് എന്റർടൈമെന്റ്, റീടെയിൽ, സർക്കർ വകുപ്പുകൾ, വിദ്യാഭ്യാസ രംഗം, ഇ കൊമേഴ്‌സ്, ഫാർമ, ഹെൽത്ത്കെയർ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, തുടങ്ങിയവയ്ക്കുള്ള മാറുന്ന കാലഘട്ടത്തിലെ സൈബർ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രാധാന്യവും, പുതിയ ടെക്നോളജികളും കോൺഫറൻസിൽ ചർച്ച ചെയ്യും.
2008ൽ ലോകത്ത് വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു സുരക്ഷാ കവചം ഒരുക്കുന്നതിന് വേണ്ടി അന്നത്തെ സിറ്റി പോലീസ് കമ്മീഷണറിന്റെ നേതൃത്വത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച സൈബർ സുരക്ഷാ കോൺഫറൻസ് ആണ് ഇന്ന് രാജ്യാന്തര തലത്തിൽ പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രശസ്‌തമായി മാറിയതും.
ഈ കോൺഫറൻസിലൂടെ കാലക്രമേണം സൈബർ രംഗത്തെ കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കുന്നതിനും, തടയുന്നതിനുമായി ഇന്ത്യയിലെ തന്നെ മറ്റു പോലീസിന് മാതൃകയായി സൈബർഡോം ഉൾപ്പെടെയുള്ള ആധുനിക മേഖലയിൽ കേരള പോലീസിന് വലിയെ ചുവടുവെപ്പ് നടത്താനായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറായ കൊക്കൂണിന്റെ സംഘാടകർ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ അഥവാ ഐഎസ്ആർഎയും, കേരള പോലീസുമാണ്. കോൺഫൻസിനെക്കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്ട്രേഷനും വേണ്ടി കൊക്കൂണിന്റെ ഔദ്യോഗിക വെബ്സൈറ് ആയ https://c0c0n.org/ സന്ദർശിക്കാം.












Click it and Unblock the Notifications