സന്ദീപ് വാര്യറുമായുള്ള ബന്ധം തുടങ്ങിയത് ഉടക്കിലൂടെ: ഗണേശോത്സവത്തിന്റെ ഉദ്ഘാടകനായി അജു വർഗീസ്
പാലക്കാട്: ഗണേശോത്സവത്തിന്റെ ഉദ്ഘാടകനായി നടന്‍ അജു വർഗീസ്. ഗണേശോത്സവത്തിന്റെ ഭാഗമായി ചെത്തല്ലൂരില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനമാണ് അജു വർഗീസ് ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചത്. തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അജു വർഗീസ് വ്യക്തമാക്കി. സന്ദീപ് വാര്യരും താനും അടുത്ത സുഹൃത്തുക്കളാണെന്നും താരം അഭിപ്രായപ്പെട്ടു.

ഈ പരിപാടിയുടെ കാര്യവും തിയതിയും തീയതി മുൻകൂട്ടി ഒരുമാസം മുമ്പേ തന്നെ പറഞ്ഞിരുന്നു. അന്ന് താൻ മധുരയിലായിരുന്നു. എന്നാൽ ഉറപ്പായും താൻ എത്തുമെന്ന് അദ്ദേഹത്തിന് വാക്കു നൽകിയെന്ന് വ്യക്തമാക്കിയ അജു വർഗീസ് താനും സന്ദീപ് വാര്യറും തമ്മില്‍ സൌഹൃദത്തിലായ കാര്യത്തെക്കുറിച്ചും തുറന്ന് പറയുന്നുണ്ട്.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

ഉടക്കിലൂടെ തുടങ്ങുന്നത് നല്ലതാണ്. ഉടക്കിലൂടെ തുടങ്ങുന്ന സൌഹൃദം വളരെ ആഴമുള്ളതായിരിക്കും. രാഷ്‌ട്രീയമായി പലർക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അത്തരമൊന്നാണ്. അദ്ദേഹത്തിന്റെ നാട്ടിൽ വെച്ച് തന്നെ അന്നത്തെ ഉടക്കില്‍ സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നുവെന്നും അജു വർഗീസ് പറഞ്ഞു.

അതേസമയം എറണാകുളത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ പോസ്റ്ററില്‍ മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി തങ്ങളുടെ പേര് വെച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദവം ഉയർന്നിരുന്നു. എറണാകുളം ഗണേശോല്‍സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുവെന്നതരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് എത്തിയിരുന്നു.

പരിപാടിയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന രൂപത്തിൽ ഇത്തരം വ്യാജ പ്രചാരവേലകള്‍ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായവര്‍ ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ലീഗ് നേതൃത്വം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications