Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബന്ധുക്കള്‍ ശത്രുക്കള്‍': പഞ്ചാബില്‍ കോണ്‍ഗ്രസ് വിമതരിലേറേയും നേതാക്കളുടെ ഉറ്റ ബന്ധുക്കള്‍

ലുധിയാന: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാണ് വിമതർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ സഹോദരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടേയും ബന്ധുക്കളാണ് ഇത്തവണ വിമതരില്‍ ഏറെയും എന്നതാണ് പ്രത്യേകത. ബസ്സി പത്താനയിൽ നിന്ന് സിറ്റിംഗ് കോൺഗ്രസ് എംഎൽഎ ഗുർപ്രീത് സിംഗ് ജിപിക്ക് പാർട്ടി ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചാന്നയുടെ സഹോദരൻ ഡോ മനോഹർ സിംഗ് ബസ്സി പഠാനയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടിയിൽ ചേരുമെന്നും തന്റെ തീരുമാനത്തെ കലാപമായി കാണരുതെന്നുമാണ് മനോഹർ അഭിപ്രായപ്പെടുന്നത്.

‘ഒരു കുടുംബം, ഒരു ടിക്കറ്റ്’

തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഒരു കുടുംബം, ഒരു ടിക്കറ്റ്' എന്ന നയം കോണ്‍ഗ്രസ് സംസ്ഥാനത്ത് ആവിഷ്കരിച്ചിരുന്നു. ഇതു മൂലം ടിക്കറ്റ് നിഷേധിക്കപ്പെട്ട കാബിനറ്റ് മന്ത്രി റാണാ ഗുർജിത് സിംഗിന്റെ മകൻ റാണാ ഇന്ദർ പ്രതാപ് സിംഗ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി നവതേജ് സിംഗ് ചീമയ്‌ക്കെതിരെ സുൽത്താൻപൂർ ലോധിയിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കപൂർത്തല മണ്ഡലം നിലനിർത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി റാണ ഗുർജിത്ത് മത്സരിക്കുന്നതിനാൽ മകന് ടിക്കറ്റ് നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പാർട്ടി നിരസിക്കുകയായിരുന്നു. അതുപോലെ, പഞ്ചാബ് ഡെപ്യൂട്ടി സ്പീക്കറും മാലൗട്ടിലെ കോൺഗ്രസ് എം എൽ എയുമായ അജൈബ് സിംഗ് ഭട്ടിയുടെ ഭാര്യ മഞ്ജിത് കൗർ ബദൗർ മണ്ഡലത്തിൽ നിന്ന് ചാന്നിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുമ്ട്. ഇത്തവണ ടിക്കറ്റ് നിഷേധിച്ച ചുരുക്കം ചില സിറ്റിങ് എംഎൽഎമാരിൽ ഒരാളാണ് ഭട്ടി.

തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

മറ്റൊരു സിറ്റിംഗ് എം എൽ എയായ

മറ്റൊരു സിറ്റിംഗ് എംഎൽഎയായ അംഗദ് സൈനി നവാൻഷഹറിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. തനിക്ക് ടിക്കറ്റ് നിഷേധിക്കാനുള്ള തീരുമാനം തന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയല്ലെന്നും യുപിയിലെ റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ഭാര്യ അദിതി സിംഗ് അടുത്തിടെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണെന്നുമാമ് അദ്ദേഹം ആരോപിക്കുന്നത്.

കോൺഗ്രസ് ലോക്‌സഭാ എംപി ഖദൂർ

കോൺഗ്രസ് ലോക്‌സഭാ എംപി ഖദൂർ സാഹിബ് ജസ്ബിർ സിംഗ് ഗിൽ ഡിംപയുടെ സഹോദരൻ ഹർപീന്ദർ സിംഗ് ഗിൽ 'രാജൻ' കഴിഞ്ഞ ദിവസ ശിരോമണി അകാലിദളിൽ ചേർന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. പാർട്ടി നോമിനിയും സിറ്റിംഗ് എംഎൽഎയുമായ ഖാദൂർ സാഹിബ് രമൺജിത് സിംഗ് സിക്കിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഹർപീന്ദർ നാമനിർദേശ പ്രതിക സമർപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് സാധിച്ചിരിരുന്നില്ല. നേരത്തെ രാഹുൽ ഗാന്ധിയുടെ അമൃത്സർ സന്ദർശനത്തില്‍ നിന്നും ഖദൂർ സാഹിബ് ജസ്ബിർ സിംഗ് ഗിൽ വിട്ടു നിന്നതും ശ്രദ്ധേയമായിരുന്നു.

സുനാമില്‍ മുൻ യൂത്ത് കോൺഗ്രസ് നേതാവ്

സുനാമില്‍ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ദമൻ തിൻഡ് ബജ്‌വയാണ് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. പാർട്ടി ടിക്കറ്റ് നിഷേധിക്കുകയും അമർഗഡ് എം എൽ എ സുർജിത് സിംഗ് ധിമാന്റെ അനന്തരവൻ ജസ്‌വീന്ദർ സിംഗ് ധിമാനെ മത്സരിപ്പിക്കുകയും ചെയ്തതിൽ പ്രകോപിതനായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്. പിന്നീട് നാമനിർദ്ദേശ പത്രിക പിന്‍വലിച്ച ദമൻ തിൻഡ് ബജ്‌വ ഇപ്പോൾ മണ്ഡലത്തിൽ ബി ജെ പിക്കും സഖ്യകക്ഷികൾക്കും വേണ്ടിയാണ് പ്രചാരണം നടത്തുന്നത്.

Recommended Video

cmsvideo
    V Sivankutty responds to yogi Adithyanath's statement | Oneindia Malayalam
    പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് നാല് തവണ

    പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് നാല് തവണ കോൺഗ്രസ് എം എൽ എയായ അമ്രിക് സിംഗ് ധില്ലനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. നാല് തവണ സീറ്റിൽ നിന്ന് വിജയിച്ചപ്പോഴും പാർട്ടി തന്നെ ഒറ്റിക്കൊടുത്തുവെന്നാണ് 79 കാരനും സമ്രാളയിൽ നിന്നുള്ള സിറ്റിംഗ് എം എൽ എയുമായ നേതാവ് അവകാശപ്പെടുന്നത്.ക്യാബിനറ്റ് മന്ത്രി ട്രിപ്ത് രജീന്ദർ സിംഗ് ബജ്‌വ തന്റെ മകൻ രവി നന്ദൻ ബജ്‌വയ്ക്ക് ബട്ടാലയിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ഇതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും പാർട്ടി ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+