Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ യാത്രക്കാർക്ക് ആശ്വാസം; എളംകുളം സ്‌റ്റേഷനിലെ അറ്റകുറ്റപ്പണികൾ അടുത്തയാഴ്‌ച ആരംഭിക്കും

കൊച്ചി: ഏതാനും മാസം മുൻപ് കോൺക്രീറ്റ് സ്ലാബുകൾ അടർന്നു വീണ എളംകുളം മെട്രോ സ്‌റ്റേഷൻ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ അടുത്തയാഴ്‌ച ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇവിടുത്തെ ജീർണാവസ്ഥയിൽ യാത്രക്കാരും നാട്ടുകാരും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ അധികൃതർ അടിയന്തര ഇടപെടൽ നടത്തിയത്.

കഴിഞ്ഞ ദിവസം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) നിർദേശപ്രകാരം ആധുനിക നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് (എൻഡിടി) രീതികളുപയോഗിച്ച് വിശദമായ പരിശോധനകൾ നടത്തിയിരുന്നു. സ്‌റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് പരിശോധനാഫലങ്ങൾ സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, കോൺക്രീറ്റ് അടർന്നുപോയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലുകളും ആവശ്യമാണെന്ന് വിദഗ്‌ധ സംഘം നിർദ്ദേശിച്ചു.

kochi metro

ഇതിനായുള്ള രൂപരേഖയും രീതിശാസ്ത്രവും തയ്യാറാക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. സ്ലാബുകൾ അടർന്നുവീണതിനെ തുടർന്ന്, കെഎംആർഎൽ കെട്ടിടത്തിന് താൽക്കാലിക ബലപ്പെടുത്തലുകളും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ നടപടികളുമായി അധികൃതർ രംഗത്ത് വരുന്നത്.

അടുത്തിടെ മെട്രോ തൂണുകൾക്ക് ചുറ്റുമുള്ള റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എളംകുളം സ്‌റ്റേഷന് സമീപം റോഡുകൾ താഴ്ന്നുപോകുന്നതും തൂണുകളിൽ വിള്ളലുണ്ടാകുന്നതും കോൺക്രീറ്റ് അടർന്നു വീഴുന്നതും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് തിരക്കേറിയ പാതയിലെ വാഹനങ്ങൾക്ക് ഭീഷണിയാണ്.

പിന്നാലെ ഏപ്രിൽ 8-ന് ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ബെഞ്ച് കൊച്ചി കോർപ്പറേഷൻ, സർക്കാർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവർക്ക് നിർദ്ദേശം നൽകി. നഗരത്തിലെ പ്രധാന പാതകളിലെ മെട്രോ തൂണുകൾക്ക് ചുറ്റുമുള്ള എല്ലാ തടസങ്ങളും അസമമായ പ്രതലങ്ങളും ഉടൻ കണ്ടെത്തി, നിരപ്പാക്കി, ശാശ്വതമായി നന്നാക്കാനാണ് കോടതി ഉത്തരവിട്ടത്.

മെട്രോ ലൈനിന് ചുറ്റും റോഡുകളിൽ വിശദമായ സുരക്ഷാ ഓഡിറ്റ് നടത്താൻ സാങ്കേതിക സമിതിയെയോ വിദഗ്‌ധ ഏജൻസിയെയോ നിയോഗിക്കാനും കോടതി ഉത്തരവായി. ജൂൺ 11-നകം റിപ്പോർട്ട് സമർപ്പിക്കണം. അപകടസാധ്യതയുള്ള തൂണുകൾക്കടുത്ത് മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്‌ടറുകൾ, റംബിൾ സ്ട്രിപ്പുകൾ, ആഘാതം തടയുന്ന സംരക്ഷണ വേലികൾ എന്നിവ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.

കടുവന്ത്ര നിവാസിയായ പോളി വടക്കൻ നൽകിയ പൊതുതാൽപര്യ ഹർജിയായിരുന്നു കോടതി ഉത്തരവിന്റെ അടിസ്ഥാനം. തൂണുകളുടെ അടിത്തറയ്ക്ക് ചുറ്റുമുള്ള റോഡ് ഹമ്പുകൾ പാതയുടെ നിരപ്പിൽ നിന്ന് മൂന്ന് മുതൽ നാല് ഇഞ്ച് വരെ ഉയർന്നുനിൽക്കുന്നു. രാത്രിയിൽ അദൃശ്യമായ ഇവ, പ്രത്യേകിച്ച് ജോലി കഴിഞ്ഞെത്തുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് നിയന്ത്രണം നഷ്‌ടപ്പെടുത്തി അപകടങ്ങൾ വരുത്തിവയ്ക്കുന്നത് പതിവായിരുന്നു.

2024 മാർച്ചിനും 2026 ഫെബ്രുവരിക്കും ഇടയിൽ കൊച്ചി മെട്രോ പാതയിലെ നാല് മാരകമായ അപകടങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. മരിച്ചവരിൽ കൂടുതലും തിരക്കേറിയ പാതകളിലൂടെ സഞ്ചരിച്ച യുവാക്കൾ ആയിരുന്നു, പലപ്പോഴും വൈകുന്നേരങ്ങളിലോ രാത്രിയിലോ ആണ് ഈ സംഭവങ്ങൾ നടന്നതെന്നതാണ് കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+