കൊച്ചിക്കാർക്ക് ആശ്വസിക്കാം; സഹോദരൻ അയ്യപ്പൻ റോഡിൽ അറ്റകുറ്റപ്പണി നടത്തും, നീക്കവുമായി കോർപറേഷൻ
കൊച്ചി: നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി തുടങ്ങി കൊച്ചി കോർപറേഷൻ. മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലായതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
മെട്രോ നിർമ്മണത്തിനായി റോഡിൽ നടത്തിയ കുഴിയെടുക്കലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും റോഡിന്റെ നിലവാരത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. മഴ ശക്തമായതോടെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെടുകയും റോഡിന്റെ ഉപരിതലം തകരുകയും ചെയ്‌തു. ഇതോടെ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു.

മെട്രോ നിർമാണം നടക്കുന്ന സഹോദരൻ അയ്യപ്പൻ റോഡിലെ വിവിധ ഭാഗങ്ങൾ പരിശോധിച്ച ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്താൻ കോർപറേഷൻ തീരുമാനിച്ചത്. റോഡിന്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തി ആവശ്യമായ രീതിയിൽ പുനർനിർമ്മാണം നടത്താനാണ് തീരുമാനം. ഗതാഗതത്തിന് വലിയ തടസമുണ്ടാകാത്ത രീതിയിൽ ഘട്ടംഘട്ടമായിട്ടായിരിക്കും ജോലികൾ നടത്തുക.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്താണ് പ്രധാനമായും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമായി മെട്രോയുടെ തൂണുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി റോഡിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നിർമാണം തുടരുന്ന സാഹചര്യത്തിൽ റോഡിന്റെ പരിപാലനം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്ക ഉയർന്നിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടും കുഴികളും വർധിച്ചതോടെ യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടായി. മെട്രോ നിർമ്മാണം പൂർത്തിയാകുന്നതുവരെ റോഡിന്റെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നാണ് പ്രദേശവാസികളും യാത്രക്കാരും പറയുന്നത്.
സഹോദരൻ അയ്യപ്പൻ റോഡ് കൊച്ചിയിലെ പ്രധാന വാണിജ്യ, താമസ മേഖലകളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണ്. കലൂർ, പാലാരിവട്ടം, വൈറ്റില തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന നിരവധി വാഹനങ്ങൾ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നത് നഗരത്തിലെ ഗതാഗതത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.
മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന് സംഭവിക്കുന്ന കേടുപാടുകൾ കൃത്യമായി പരിഹരിക്കേണ്ടതുണ്ടെന്നും നിർമ്മാണ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി. റോഡ് പൂർണമായി തകർന്ന ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം ആവശ്യമായ ഇടങ്ങളിൽ ഇടയ്ക്കിടെ പരിപാലനം നടത്താനാണ് ലക്ഷ്യമിടുന്നത്.
മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ കാക്കനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ നിർമാണ കാലയളവിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് റോഡുകളുടെ നിലവാരം നിലനിർത്തേണ്ടത് അനിവാര്യമാണ് . സഹോദരൻ അയ്യപ്പൻ റോഡിലെ അറ്റകുറ്റപ്പണി ഇതിന്റെ ഭാഗമായാണ് കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications
