കൊച്ചിക്കാർക്ക് ആശ്വാസം, വൈറ്റിലയിലെ അടിസ്ഥാന സൗകര്യ വികസനം അന്തിമ ഘട്ടത്തിൽ; ഗതാഗതം സുഗമമാവും

കൊച്ചി: നഗരവാസികൾക്ക് ആശ്വാസമായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 1.50 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വൈറ്റില ജംഗ്‌ഷനിലെ ട്രാഫിക് അടിസ്ഥാന സൗകര്യ നവീകരണം അന്തിമഘട്ടത്തിലേക്ക്. ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് സമഗ്രമായ ട്രാഫിക് റീ-റൂട്ടിംഗ് പ്ലാൻ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അസിസ്‌റ്റന്റ് പോലീസ് കമ്മീഷണറും (ട്രാഫിക്) മുതിർന്ന സിവിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി തൃക്കാക്കര എംഎൽഎ ഉമാ തോമസ് അറിയിച്ചു.

ജലവിതരണ പൈപ്പ് ലൈൻ, ഇലക്ട്രിക് പോസ്‌റ്റ്, പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് എന്നിവ മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നിലവിൽ മുടങ്ങിക്കിടക്കുന്നത്. അതാത് ഏജൻസികളായ കേരള വാട്ടർ അതോറിറ്റിയും കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ഇത് അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. ഹെവി വാഹനങ്ങൾ, പ്രത്യേകിച്ച് തൃപ്പൂണിത്തുറ, അരൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ മൊബിലിറ്റി ഹബ് സർവീസ് റോഡിലൂടെ തിരിച്ചുവിടാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

kochi

പുതിയ സിഗ്നൽ രഹിത ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഉടൻ യോഗം ചേരുമെന്നാണ് വിവരം. ഈ വർഷം മെയ് ആറിന് ജംഗ്ഷൻ മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകിയെങ്കിലും വിവിധ കാരണങ്ങളാൽ അത് വൈകുകയും ഒടുവിൽ രണ്ട് മാസം മുമ്പ് ആരംഭിക്കുകയും ചെയ്യുകയുമായിരുന്നു.

ഫ്‌ളൈഓവറിന് താഴെയുള്ള 16 മീറ്റർ റൗണ്ട് എബൗട്ട് ചുരുക്കുക, വാഹനങ്ങൾ പോവാനുള്ള വഴിയുടെ വീതി കൂട്ടുക, കുണ്ടന്നൂർ ഭാഗത്ത് നിന്ന് മൊബിലിറ്റി ഹബ്ബിലേക്ക് നേരിട്ട് ബസ് പ്രവേശിക്കുന്നതിന് സൗകര്യം ഒരുക്കുക, പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് മാറ്റുക, പടിഞ്ഞാറെ അറ്റത്ത് സീബ്രാ ക്രോസിംഗ് ലൈനുകൾ നീട്ടുക എന്നിവയാണ് പ്രധാന നടപടികൾ.

അതേസമയം വൈറ്റില മെട്രോ സ്‌റ്റേഷനിൽ നിന്ന് കുന്നറ പാർക്കിലേക്ക് പുതിയ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഹബ്ബ് വഴിയുള്ള ഗതാഗതം തിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുതിയ റോഡ് വേണമെന്നും അല്ലാത്തപക്ഷം നിലവിലെ ഹബ് എക്‌സിറ്റിൽ (വൈറ്റില ക്ഷേത്രത്തിന് സമീപം) കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും പ്രദേശവാസികൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നു. കുന്നറ പാർക്ക് വരെ കെഎംആർഎല്ലിന് ഭൂമിയുണ്ട്, മെട്രോ തൂണുകൾക്ക് താഴെ റോഡ് നിർമ്മിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്.

വൈറ്റിലയിലെ ലോക്കൽ ഏരിയാ പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് വികസനം നടക്കുന്നത്. വൈറ്റില ഹബ്ബിന്റെ പുനർവികസനം, മേൽപ്പാലത്തിന് സമീപം വടക്ക് ഭാഗത്ത് ബസ് സ്‌റ്റേഷൻ, കണിയാമ്പുഴയ്ക്ക് സമീപം വാട്ടർഫ്രണ്ട് അർബൻ പാർക്ക് എന്നിവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma