Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഇനി ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി മന്ത്രി കെബി ഗണേഷ് കുമാർ. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പെൻഷനും കൃത്യമായി കൊടുക്കുമെന്നാണ് ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് തന്നെ ക്രെഡിറ്റ് ആവുമെന്നാണ് അദ്ദേഹം അറിയിച്ചത്.

വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവെക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സർക്കാർ സഹായം തുടരുമെന്നും ഗണേഷ് അറിയിച്ചു. എസ്ബിഐ ഓവർ ഡ്രാഫ്റ്റ് വഴിയാണ് ശമ്പള പ്രശ്‌നം പരിഹരിക്കാൻ ശ്രമം. എസ്ബിഐയിൽ നിന്നും നൂറ് കോടിയുടെ ഓവർ ഡ്രാഫ്റ്റ് ആയിരിക്കും എടുക്കുക. ഇത് പിന്നീട് തിരിച്ചടയ്ക്കും.

ksrtcnews

ഈ രീതിയിൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകാൻ കഴിയുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. രണ്ട് മാസത്തിനകം തന്നെ പെൻഷനും കൃത്യമായി നൽകാനാകും. പിഎഫ് തുകയും കൃത്യമായി കൊണ്ടുവരികയാണ്. കെഎസ്ആർടിസിക്ക് ഇനി എസ്ബിഐയിൽ മാത്രമായിരിക്കും അക്കൗണ്ട് ഉണ്ടാവുകയെന്നും മന്ത്രി പറയുന്നു.

ശമ്പളം കൂട്ടി നൽകണമെന്ന് പറഞ്ഞ് സമരം ചെയ്യാൻ ഇറങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. പരാതികൾ പറയാൻ 149 എന്ന നമ്പറിൽ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തിൽ വരും. സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകിയെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

ജീവനക്കാർക്ക് ഒരുമിച്ചു ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി തന്നെ ആദ്യം ഏൽപ്പിച്ച ചുമതല. ഇക്കാര്യത്തിൽ ധനമന്ത്രി വളരെ അധികം സഹായിച്ചു. എസ്ബിഐയിലെ ഓവർ ഡ്രാഫ്റ്റ് സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് കടന്നുവെന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ, വലിയ വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ട കാര്യമാണ്. 95 ശതമാനം ജീവനക്കാരും പുതിയ പരിഷ്‌കാരങ്ങളോട് സഹകരിക്കുന്നുണ്ട്. ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് നേട്ടമുണ്ടാക്കിയെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

മന്ത്രിയായി ചുമതല ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടതിന് പിന്നാലെയാണ് ഗണേഷ് കുമാർ വാക്ക് പാലിച്ചുവെന്ന് വ്യക്തമാക്കിയത്. നേരത്തെ മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കെഎസ്ആർടിസിയിലെ ശമ്പള പ്രശ്‌നം പരിഹരിക്കുമെന്ന് ഗണേഷ് കുമാർ ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+