'എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങൾ കണ്ടു എന്ന് പറയുന്നവരോട്';വായടപ്പിച്ച മറുപടിയുമായി രഞ്ജി രഞ്ജിമാർ
കൊച്ചി; തന്റെ അഭിപ്രായങ്ങളും നിലപാടുകളും സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തുറന്ന് പറയുന്ന ആളാണ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടെന്നും അതിനെ വിമർശിക്കുന്നതും അനുകൂലിക്കുന്നതുമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നു അവർ പറയുന്നു. എന്നാൽ തന്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് പറയാനുള്ളത് നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടുകൾ ആണെന്നും സ്വന്തം സന്തോഷങ്ങൾക്കാണ് താൻ വില നൽകുന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'പൂർണിമ എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?';വൈറൽ ലുക്ക് ഏറ്റെടുത്ത് ആരാധകർ

'ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്, അത് വസ്ത്രമായാലും, sex feel ആയാലും, relationship ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമർശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല,

ഇവിടെ ചില മനുഷ്യരുടെ comments മറ്റും കാണുമ്പോൾ, നേരം വെളുത്തിട്ടില്ല എന്ന് തോന്നും,
ഞാൻ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങൾ കണ്ടു, ഇതൊക്കെ ചർച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാൻ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്,

ഞാൻ പറയുന്ന കാര്യങ്ങൾക്കു വില കൽപ്പിക്കാതെ, വിമർശിക്കാൻ വരുന്നവർ സ്വന്തം കുടുംബത്തെ ശ്രെദ്ധിക്കാറുണ്ടോ ആവോ,ഇവിടെ ഞാൻ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും അല്ല, പ്രദർശിപ്പിക്കുന്നത്, എന്റെ കിടപ്പറ രംഗങ്ങളും അല്ല പോസ്റ്റ് ചെയ്യുന്നത്
എനിക്ക് സാരിയും, ഇഷ്ടമാണ്, എന്ന് കരുതി സാരീ മാത്രം ധരിക്കണം എന്നുണ്ടോ the same time ഞാൻ modern ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ comfortable situation ആണ്,

പണ്ടൊക്കെ ഞാൻ out of countries ആർട്ടിസ്റ്റുകളുടെ കൂടെ പോകുമ്പോൾ ഞാൻ അനുഭവിച്ച വേദന, ഒരു സൈഡിൽ എന്റെ ജെണ്ടർ, express ചെയ്യാൻ പറ്റാത്ത അവസ്ഥ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള മോഹം, ഒരിക്കൽ ഞാൻ എന്നോട് തന്നെ പറയുമായിരുന്നു, ഒരു നാൾ നീ നീയായി ഇവിടെ വരും ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കും yes ഞാൻ ആസ്വദിക്കുകയാണ്, എനിക്ക് ഒരിക്കൽ നഷ്ട്ടമായത്, അതിന് എന്റെ പ്രായമോ, ചുറ്റുമുള്ള ചില സദാചാരമോ കുലസ്ത്രീ പുരണമോ ഒന്നും എനിക്ക് തടസമല്ല, ഞാൻ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയർന്നു തന്നെ ഇരിക്കും

ഈ വസ്ത്രങ്ങൾ ധരിച്ചു ഒരു കുടുംബവും ഇല്ലാണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല
എന്നും എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങൾ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ മുക്കി കളയരുത്', പോസ്റ്റിൽ അവർ പറഞ്ഞു.

പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പറയുന്നവർ പറയട്ടേയെന്നും അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉണഅടാകുമെന്നും ചിലർ പറയുന്നു. 'വിമർശനം ക്രിയാത്മകമല്ലെങ്കിൽ വിട്ടുകളഞ്ഞേക്ക്., മറുപടി ഒന്നോ രണ്ടോ പ്രാവശ്യം പറയുക. അത്രയേയുള്ളൂ' ,'താങ്കൾ ഇഷ്ട്ടത്തിനനുസരിച്ചു ജീവിക്കുക.. പ്രതിസന്ധികൾ തരണം ചെയ്തു ഇതുവരെ എത്തിയില്ലേ',എന്നും ചിലർ കുറിക്കുന്നുണ്ട്.












Click it and Unblock the Notifications