കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

Google Oneindia Malayalam News

കോഴിക്കോട്: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചക്കിടെ പരസ്പരം ഏറ്റുമുട്ടി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറും കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസും. മോന്‍സണ്‍ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ഇടപെടലുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.

സുധാകരനെതിരെ നല്‍കിയ വാര്‍ത്ത സത്യവിരുദ്ധമാണ് എന്നും അതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പി എം നിയാസ് പറഞ്ഞു. എന്നാല്‍ മാപ്പല്ല കോപ്പാണ് പറയാന്‍ പോകുന്നത് എന്നായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലെ നികേഷ് കുമാറും പി എം നിയാസും നടന്ന തര്‍ക്കം ഇങ്ങനെയാണ്...

ജോലി സമയം കൂട്ടും, ആഴ്ചയില്‍ മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ നിയമം വരുന്നുജോലി സമയം കൂട്ടും, ആഴ്ചയില്‍ മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ നിയമം വരുന്നു

1

നികേഷ് കുമാര്‍: കെ സുധാകരന്‍ പത്ത് ലക്ഷം രൂപ മോന്‍സന്റെ കൈയില്‍ നിന്ന് വാങ്ങിയതായി ഡ്രൈവര്‍ അജി പറയുന്നു.

പിഎം നിയാസ്: നോക്കൂ നികേഷ്..പറയുമ്പോള്‍ ഒന്നും തോന്നരുത്. നികേഷിനറിയാമല്ലോ ഇതുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരെ നിങ്ങള്‍ നല്‍കിയ വാര്‍ത്ത ആ വാര്‍ത്ത സത്യവിരുദ്ധമാണ് എന്ന്. അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടെലികാസ്റ്റ് ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ചാനല്‍ മാപ്പ് പറഞ്ഞ് രണ്ട് തവണ കാണിച്ചു എന്ന് പറഞ്ഞ് കൊണ്ട് ലോക്‌സഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ അനുരാഗ് സിംഗ് താക്കൂര്‍ നല്‍കിയ കാര്യം നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ.

2

ഈ വിഷയത്തില്‍ കെ സുധാകരനെതിരായി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത 26.10.2021 ലെ പരാതിയെ തുടര്‍ന്ന് മാപ്പ് പറയേണ്ട ജാള്യത നിങ്ങള്‍ക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ വീണ്ടും അതിന്റെ ചൊരുക്ക് തീര്‍ക്കാനുള്ള നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. ഞാനൊരു കാര്യം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇവിടെ നിങ്ങളിപ്പോ നേരത്തെ പറഞ്ഞ ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഒന്നും കിട്ടില്ല എന്ന് കണ്ടപ്പോള്‍ ഏതോ ഒരു ശബ്ദം പുറപ്പെടുവിച്ചു.

3

അത് മോന്‍സന്റെ ഡ്രൈവറാണ് എന്ന് പറഞ്ഞ് കൊണ്ട് 10 ലക്ഷം രൂപ കൊടുത്തു എന്ന് പറയുന്ന രീതിയില്‍ മുന്നോട്ട് പോയി അങ്ങനെ ഞങ്ങളുടെ കെ പി സി സി പ്രസിഡന്റിനെ ഇകഴ്ത്താന്‍ അങ്ങ് വിചാരിക്കേണ്ട. അങ്ങേക്ക് രാഷ്ട്രീയപരമായോ വ്യക്തിപരമായോ വല്ല ദേഷ്യവും സുധാകരനോട് ഉണ്ടെങ്കില്‍ ഞാനതിന് ആളല്ല. അത് തീര്‍ക്കേണ്ടത് ഇതുപോലെയുള്ള മാധ്യമധര്‍മ്മങ്ങള്‍ ബലികഴിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. മറിച്ചാണെങ്കില്‍ ഞാനൊരു കാര്യം പറയാം.

4

ഈ മോന്‍സണുമായി ബന്ധപ്പെട്ട് അങ്ങ് തന്നെ നേരത്തെ സംസാരിക്കുന്നത് കേട്ടു. നിരവധിയായ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ നിരവധി തവണ ഇടപെടലും ഒക്കെ ഉണ്ട് എന്ന പകല്‍ പോലെ വ്യക്തമായപ്പോള്‍ അവരെ എല്ലാം പൂര്‍ണമായും ഒഴിവാക്കി കൊണ്ടും ഇത് കെ സുധാകരന് പണം നല്‍കുന്നതിന് സാന്നിധ്യമുണ്ടായിരുന്നു എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പറയുന്ന ഈ റിപ്പോര്‍ട്ട് തികച്ചും രാഷ്ട്രീയപ്രേരിതമാണ്.

'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്

5

ഇവിടെ റിപ്പോര്‍ട്ടര്‍ ചാനലിലുണ്ടായ മനസ്താപവും വൈക്ലബ്യവും അത് വീണ്ടും വാര്‍ത്തയക്കി കെ സുധാകരനെ ഇകഴ്ത്തി കളയാം എന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ അത് കഴിയില്ല.

നികേഷ് കുമാര്‍: ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്തിയിരുന്നു. സുധാകരന്‍ രണ്ട് കാര്യങ്ങള്‍ അക്കാര്യത്തില്‍ ചെയ്തു. ഒന്ന് സുധാകരന്‍ ഒരു മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചു. അഡ്വക്കേറ്റ് ടി ആസിഫലി മുഖാന്തിരം. ആ മാനനഷ്ടക്കേസിന്റെ നോട്ടീസിന് ഞങ്ങള്‍ മറുപടി പോലും നല്‍കിയിട്ടില്ല.

6

സുധാകരന് കേസ് കൊടുക്കുകയാണ് എങ്കില്‍ അത് ചെയ്യട്ടെ എന്ന് കരുതി തന്നെയാണ് കെ സുധാകരന് മാനനഷ്ടക്കേസിന് മറുപടി അയക്കാതിരുന്നത്. ഐ ആന്റ് ബി മിനിസ്ട്രിയില്‍ മാപ്പ് പറഞ്ഞു എന്നുള്ള പ്രസ്താവന. അതില്‍ പറയുന്നത് എന്താണ്. അതില്‍ വാര്‍ത്താപരമായി എന്തെങ്കിലും പിശക് ഐ ആന്റ് ബി മിനിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടില്ല.

7

പക്ഷെ സുധാകരന്‍ അവിടെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയില്‍ ഒരു പരാതി കൊടുക്കുകയും ആ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് മാപ്പ് പറയിക്കുന്ന വിധത്തില്‍ ഒരു സഹമന്ത്രിയെ ഇടപെടീച്ച് ഐ ഡി സിയെ സ്വാധീനിച്ച് ഇങ്ങനെ ഒരു അപ്പോളജി സ്‌ക്രോള്‍ കൊടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

8

മാപ്പല്ല കൊടുക്കാന്‍ പോകുന്നത് പി എം നിയാസ് കോപ്പാണ് കൊടുക്കാന്‍ പോകുന്നത്. നിങ്ങള്‍ പോയി പരാതിപ്പെട്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ ഞങ്ങള്‍ വളരെ വ്യക്തമായി എന്താണ് സംഭവിച്ചിട്ടുള്ളത് എന്താണ് ആ പെണ്‍കുട്ടി പറഞ്ഞത് എന്നതൊക്കെ സംബന്ധിച്ച് നല്ല ക്ലാരിറ്റിയുണ്ട്. ഇനി എന്താണ് സംഭവിച്ചത് എന്ന് കൂടി പറയാം. രസകരമായ കാര്യമാണ് സംഭവിച്ചത്.

9

ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ വാര്‍ത്ത വായിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. എന്റെ മൊബൈല്‍ ഫോണില്‍ ഞാന്‍ 10 മണിയുടെ ഷോ കഴിഞ്ഞ് നോക്കുമ്പോള്‍ സുധാകരന്റെ അഞ്ച് കോളുണ്ട്. സുധാകരന്‍ എന്ന് വിളിച്ച് പറയുകയാണ് ഇത് നമുക്ക് മനസ് തുറന്ന് ഹൃദയം തുറന്ന് സംസാരിക്കണം എന്ന് പറയാണ്. സുധാകരന്‍ വിളിച്ചിട്ടില്ല എന്ന് പറയട്ടെ.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
Reporter TV MD Nikesh Kumar lashes out congress leader PM Niyas on K Sudhakaran's defamation notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X