കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കടുത്ത തീരുമാനം. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ സുരേന്ദ്രന് സാധ്യത കല്‍പ്പിച്ചിരുന്നു. സുരേന്ദ്രനെതിരെ സംസ്ഥാനത്തെ ചില നേതാക്കള്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മല്‍സര രംഗത്ത് നിന്ന് പിന്‍മാറുന്നതത്രെ. ഫെബ്രുവരി ആദ്യ ആഴ്ച ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ ആര് എന്ന കാര്യത്തില്‍ ധാരണയാകുമെന്നാണ് സൂചന. എന്തുകൊണ്ടാണ് സുരേന്ദ്രന്‍ മല്‍സരിക്കാനില്ല എന്ന് പറയുന്നത്. വിശദീകരിക്കാം....

സുരേന്ദ്രന്റെ നിലപാട്

സുരേന്ദ്രന്റെ നിലപാട്

ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, സുരേഷ് ഗോപി, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരെല്ലാം മല്‍സരിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനായ ഞാന്‍ കൂടി മല്‍സരിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ആളില്ലാതെ വരുമെന്നാണ് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതത്രെ.

ഏഴ് മണ്ഡലങ്ങളില്‍ ശുഭ പ്രതീക്ഷ

ഏഴ് മണ്ഡലങ്ങളില്‍ ശുഭ പ്രതീക്ഷ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഏഴ് മണ്ഡലങ്ങളില്‍ അവര്‍ വിജയിക്കുമെന്ന് കണക്കുകൂട്ടുന്നു. 30 മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റത്തിനും സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ മല്‍സരിക്കുക എന്നതാണ് ബിജെപിയിലെ കീഴ്‌വഴക്കം.

സുരേന്ദ്രന് സാധ്യതയുള്ള മണ്ഡലങ്ങള്‍

സുരേന്ദ്രന് സാധ്യതയുള്ള മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, പത്തനംതിട്ട ജില്ലയിലെ കോന്നി, കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നായിരുന്നു വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ തോറ്റത് വെറും 89 വോട്ടുകള്‍ക്കാണ്.

37 മണ്ഡലങ്ങളില്‍ നോട്ടം

37 മണ്ഡലങ്ങളില്‍ നോട്ടം

ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിക്കുന്ന 37 മണ്ഡലങ്ങളാണ് ബിജെപിയുടെ പട്ടികയിലുള്ളത്. ഇതില്‍ ഏഴ് മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണിത്. അതേസമയം, 30 മണ്ഡലങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക സര്‍വ്വെ നടത്തി. രണ്ടുഘട്ട സര്‍വ്വെ പൂര്‍ത്തിയായിട്ടുണ്ട്.

ജെപി നദ്ദ കേരളത്തിലേക്ക്

ജെപി നദ്ദ കേരളത്തിലേക്ക്

സ്വകാര്യ ഏജന്‍സിയെ വച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം 30 മണ്ഡലങ്ങളില്‍ സര്‍വ്വെ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര നേതൃത്വത്തിന് ലഭിക്കും. ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംഘടനാ ചുമതലയുള്ള നേതാവ് ബിഎല്‍ സന്തോഷ് എന്നിവര്‍ ഫെബ്രുവരി ആദ്യത്തില്‍ കേരളത്തിലെത്തും.

കൂടുതല്‍ പ്രതീക്ഷ തലസ്ഥാന ജില്ലയില്‍

കൂടുതല്‍ പ്രതീക്ഷ തലസ്ഥാന ജില്ലയില്‍

കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം. രാജഗോപാല്‍ ഇനി മല്‍സരിക്കാനില്ല എന്ന് അറിയിച്ച സാഹചര്യത്തിലാണിത്. വി മുരളീധരന്‍, പികെ കൃഷ്ണദാസ്, സുരേഷ് ഗോപി എന്നിവരെല്ലാം തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് മല്‍സര രംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഈ മാസം അവസാനത്തോടെ അന്തിമ രൂപമാകും.

കേരള യാത്ര

കേരള യാത്ര

പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് സുരേന്ദ്രന്‍ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തീര്‍ക്കണം എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം ആദ്യത്തില്‍ സുരേന്ദ്രന്റെ കേരള യാത്ര ആരംഭിക്കുകയും ചെയ്യും.

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
Reports says K Surendran will not be contest; BJP two Survey completed in 30 Kerala Assembly seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X