Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപബ്ലിക്ക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; സംസ്ഥാനം നല്‍കിയ 10 മാതൃകകള്‍ തള്ളി

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. കേന്ദ്രം നല്‍കിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യ മാതൃകകള്‍ കേന്ദ്രം തള്ളി. ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള മാതൃകകളാണ് തള്ളിയവയില്‍ ഉള്ളത്.

കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം തള്ളിയിരുന്നു. അതേസമയം കേരളം നല്‍കിയ നിശ്ചല ദൃശ്യം ഭാരത് പര്‍വ് പരിപാടിയില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

republic-day-parade

വികസിത ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയങ്ങളില്‍ പത്ത് മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് കേന്ദ്രം ഈ മാതൃകകള്‍ പരിശോധിച്ചത്. നിര്‍ദേശിച്ച ഭേദഗതികള്‍ വരുത്തി അവസാന ഘട്ടത്തില്‍ നാല് മാതൃകകള്‍ കേരളം സമര്‍പ്പിച്ചു.

വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷന്‍ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃക, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃക എന്നിവയായിരുന്നു കേരള ടൂറിസം എന്നിവയായിരുന്നു സമര്‍പ്പിച്ചത്. അതേസമയം ഭാരത് സര്‍വില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+