ചാവാന്‍ നേരത്തും അച്ചാറ് കുപ്പി തിരയുന്ന ബ്ലഡി മലയാളീസ്; ലോക തോല്‍വിയായിപ്പോയല്ലോഡേയ്... ട്രോളുകള്‍
ലോകത്തെവിടെ ചെന്നാലും അവിടെയൊരു മലയാളി കാണുമെന്നാണ് പഴമൊഴി. അതുപോലെയാണ് മലയാളി എവിടെയുണ്ടോ നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചിരിക്കും. നല്ലത് പറയിപ്പിക്കാനല്ല, മോശം പറയിപ്പിക്കാനാണ് മലയാളികള്‍ക്ക് മിടുക്ക്. നാലാള് കൂടുന്നിടത്ത് പൊങ്ങച്ചം പറയുമെങ്കിലും ബ്ലഡി മലയാളികളുടെ തനിസ്വഭാവം എങ്ങനെയെങ്കിലും പുറത്ത് വരുമെന്ന് ഒരു സിനിമയില്‍ സലീം കുമാര്‍ പറയുന്നുണ്ട്.
Read More: കൈവെട്ട് കേസിലെ പ്രതി പോലീസിനെ വെട്ടിച്ചത് ആറ് വര്‍ഷം; കീഴടങ്ങിയത് ബന്ധുക്കളെ കാണാന്‍...
എത്രയൊക്കെ പറയിപ്പിച്ചിട്ടും വല്ല മാറ്റവുമുണ്ടോ... കഴിഞ്ഞ ദിവസം ദുബായില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്സ് വിമാനത്തിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മലയാളികളാകെ നാണം കെട്ടിരിക്കുകയാണ്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങി ഓടാനുള്ളതിന് ലാപ്‌ടോപ് ബാഗും പെട്ടിയും എടുക്കാനാണ് മലയാളികള്‍ ശ്രമിച്ചതത്രേ.. ഇതറിഞ്ഞ ട്രോളര്‍മാര്‍ വിടുമോ... എച്ചിയെന്നും എച്ചിയാടാ ലെവല്‍ ട്രോളുകളിറങ്ങിക്കഴിഞ്ഞു...

നന്നാവില്ല
വിമാനം അപകടത്തില്‍പ്പെട്ടെന്നറിഞ്ഞിട്ടും രക്ഷപ്പെടാനല്ല പകരം ലാപ്‌ടോപും ബാഗുമൊക്കെ തിരയുകയായിരുന്നുവത്രേ മലയാളികള്‍. ആ സ്വഭാവം ഒരിക്കലും മാറില്ല.

ചാനലില്‍
അല്‍പ്പത്തരം കാട്ടിയാലും ചാനലില്‍ വന്ന് വീരവാദം മുഴക്കുന്നവരാണത്രേ മലയാളികള്‍. വീരവാദത്തിനൊരു കുറവുമില്ല.

വിവേകം
പത്ത് പൈസയുടെ വിവേകം ഉണ്ടെങ്കില്‍ ഈ പണി ചെയ്യുമോ. വിമാനത്തിന് തീപിടിക്കുമ്പോ എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിന് പകരം മറ്റുള്ളവരെകൂടി അപകടത്തിലാക്കാനാണ് ശ്രമം

ലാപ്‌ടോപ്പ്
ലാപ്‌ടോപ്പ് എടുക്കാനും ഹാന്‍ഡ് ബാഗ് എടുക്കാനുമായിരുന്നു മലയാളികള്‍ക്ക് തിടുക്കം.ആ വരവ് കണ്ടോ...

അവസ്ഥ
ആരുടെയൊക്കെയോ കയ്യുംകാലും പിടിച്ചാണ് ദുബായിലേക്ക് ജോലിക്ക് പോകുന്നത്. എന്നാല്‍ ഇതിപ്പോ...

മലയാളി
ജീവന്‍ പോയാലും എച്ചിത്തരം വിട്ടൊരു കളി മലയാളികള്‍ക്കില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം

സെല്‍ഫി
വിമാനം കത്തിക്കൊണ്ടിരിക്കുമ്പോള്‍ രക്ഷപ്പെടുന്നതിന് പകരം സെല്‍ഫി സ്റ്റിക്ക് എടുക്കാന്‍ ഓടുന്നവരാണത്രേ മലയാളികള്‍

നാണക്കേട്
ഫ്‌ളൈറ്റിന് തീ പിടിച്ചപ്പോഴും ലഗേജിനു പിടവലി കൂടി മലയാളികള്‍ മാതൃകയായി. കേരളത്തിനാകെ നാണക്കേടാണിത്.

ബിന്ദുപണിക്കര്‍
സിഐഡി മൂസയിലെ ബിന്ദുപണിക്കര്‍ ചെയ്ത വേഷം പോലെയാണ് മിക്ക മലയാളികളും. എല്ലാവരുടെയും ഉള്ളില്‍ ഒരു ബിന്ദുപണിക്കര്‍ ഒളിച്ചിരിപ്പുണ്ട്.

പൊങ്ങച്ചം
അച്ചാറും ചമ്മന്തിപ്പൊടിയുമാണ് നഷ്ടപ്പെട്ടതെങ്കിലും പറയുന്നത് ഐ ഫോണ്‍ പോയെന്നാണ്.

ബിയറിന്റെ പണം
വിമാനത്തില്‍ നിന്ന് ബിയറ് വാങ്ങിക്കുടിച്ചതിന്റെ ബാലന്‍സ് പണം വേണമത്രേ...

മലയാളം പറഞ്ഞ് പോകും
ഇംഗ്ലീഷ് പറയുന്ന എയര്‍ഹോസ്റ്റസ് സഹികെട്ട് മലയാളത്തില്‍ അങ്ങോട്ട് ചാടിയിറങ്ങ് തള്ളേ എന്ന് പറഞ്ഞാലോ...












Click it and Unblock the Notifications