കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങള്‍..... തുടര്‍ച്ചയായി തങ്ങുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം!

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ കടുത്ത പോലീസ് നിയന്ത്രണങ്ങള്‍| Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. തീര്‍ത്ഥാടകര്‍ തുടര്‍ച്ചയായി സന്നിധാനത്ത് തങ്ങുന്നത് നിയന്ത്രിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. ഭക്തര്‍ 24 മണിക്കൂറിധികം സന്നിധാനത്ത് തുടരരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ആലോചനയുണ്ട്. ഇതിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടും. സന്നിധാനത്തടക്കം ഭക്തര്‍ക്ക് 16 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രം തങ്ങാനെ അനുമതിയുണ്ടാകൂ. കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്കും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കും. ലസുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഒരാഴ്ച്ചക്കുള്ളില്‍ കൈമാറും.

1

അതേസമയം ശബരിമല വിഷയത്തില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി തുടരാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. 146 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങള്‍ അന്വേഷണ ചുമതല കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിനായി ക്ഷണിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍; യുവതികള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബി പദ്ധതിയിട്ടു, അശുദ്ധമാക്കുംരാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍; യുവതികള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബി പദ്ധതിയിട്ടു, അശുദ്ധമാക്കും

നെടുമുടി വേണു തിലകന്റെ റോളുകള്‍ തട്ടിയെടുത്തോ? മറുപടിയുമായി ലോഹിതദാസിന്റെ ഭാര്യനെടുമുടി വേണു തിലകന്റെ റോളുകള്‍ തട്ടിയെടുത്തോ? മറുപടിയുമായി ലോഹിതദാസിന്റെ ഭാര്യ

English summary
restrictions in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X