Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷിയില്‍ നൂറുമേനി വിളയിച്ച് റിട്ട അധ്യാപകന്‍

വടകര: യുവതലമുറ കൃഷിയിൽ നിന്ന് അകലുമ്പോൾ ജൈവകൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് പതിയാരക്കരയിലെ റിട്ട. അധ്യാപകൻ. ചമ്പോച്ചേരി പ്രിയാലയത്തിൽ എംസി ഗോപാലൻ നമ്പ്യാർ നാടിന് പകർന്ന് നൽകുന്നത് പുത്തൻ മാതൃകയാണ് .

1996ൽ ചോറോട് ഗവ:ഹൈസ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശേഷം തനിച്ച് താമസിക്കുന്നതു മൂലമുണ്ടാകുന്ന മനഃക്ലേശത്തിൽ നിന്നും മുക്തി നേടി മാനസിക ഉല്ലാസത്തിനായിട്ടാണ് കൃഷിയും,കന്നുകാലി വളർത്തലും തെരഞ്ഞെടുത്തത് എന്ന് നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകിയ ഈ അധ്യാപകൻ പറയുന്നു.

 teacher

ഗോപാലൻ നമ്പ്യാർ തന്റെ കൃഷിയിടത്തിൽ

വിവിധയിനം വാഴകൾ,ചീര,പാവയ്ക്ക,പയർ,വെള്ളരി,വെണ്ട,അവര,വിവിധ തരം പച്ചമുളക്,കരനെൽ,എന്നിവയാണ് നൂറു മേനി വിളയിച്ചത്.ജൈവ വളത്തിനും പാലിനുമായി വളർത്തുന്ന പശുക്കളായ കാസർക്കോടൻ കുള്ളനും,വെച്ചൂർ പശുവും നമ്പ്യാരുടെ ഒന്നര ഏക്കർ കൃഷിയിടത്തിലുണ്ട്.നടക്കുതാഴ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ചാത്തോത്ത് പ്രമോദ് കൃഷിയിൽ നമ്പ്യാരെ സഹായിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+