മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്.... പലരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതാണെന്ന് രേവതി
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് രേവതി
കൊച്ചി: താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി കത്തിക്കൊണ്ടിരിക്കുകയാണ്. വനിതാ സംഘടനയായ ഡബ്ല്യുസിസിയും അമ്മയിലെ അംഗങ്ങളും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഘടനയെയും സൂപ്പര്‍ താരങ്ങളെയും ഒന്നടങ്കം വലിച്ചുകീറി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി. അമ്മ പുരുഷാധിപത്യ സംഘടനയാണെന്നും സൂപ്പര്‍ താരങ്ങളെ വച്ച് കൊണ്ടുള്ള തമാശകളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം രേവതിയുടെ മറുപടി ഡബ്ല്യുസിസി ശക്തിപ്പെടുന്നു എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം ദിലീപിനെ തിരിച്ചെടുത്ത വിഷയം ആവശ്യപ്പെട്ടവരില്‍ രേവതിയുമുണ്ടായിരുന്നു. താരസംഘടന ഈ വിഷയം എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും അതിന് വ്യക്തത പോരെന്നും രേവതി തുറന്നടിച്ചിരുന്നു.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്
മലയാള സിനിമ ഒരിക്കലും കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തിട്ടില്ലെന്ന് രേവതി പറയുന്നു. നിരവധി പേര്‍ ഇത്തരത്തിലുള്ള അനുഭവം തന്നോട് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ വിഷയത്തില്‍ താന്‍ അന്ന് ഇടപെടുകയും ചെയ്തിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് താന്‍ നേരിട്ട് പോയി ചോദിക്കുകയും ചെയ്തിരുന്നു. അന്ന് അത് വലിയ പ്രശ്‌നമാവുകയും ചെയ്തിരുന്നതാണെന്നും രേവതി പറഞ്ഞു.

മമ്മൂക്ക ലാലേട്ടാ തരം തമാശകള്‍ വേണ്ട
സൂപ്പര്‍ താരങ്ങളുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരവമായ സംഭാഷണങ്ങള്‍ക്ക് ഇത് വരെ ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ആവശ്യം തോന്നിയിരുന്നില്ല. പക്ഷേ പുതിയ സാഹചര്യത്തില്‍ അവരുമായി സംസാരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അമ്മയുടെ സ്റ്റേഷ് ഷോയിലെ സ്‌കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നു. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. അതെങ്ങനെ തമാശയായി കാണാന്‍ സാധിക്കും. എത്ര കാലം സ്ത്രീകളെ കുറിച്ച് ഇങ്ങനെ തമാശ പറയും. ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. അത് സിനിമയ്ക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും ഗുണം ചെയ്യും.

നോ എന്ന് പറഞ്ഞാല്‍ നോ
സ്ത്രീകളെ ശല്യം ചെയ്യുന്നത് ഇപ്പോള്‍ മാത്രമല്ല പണ്ടും ഉണ്ടായിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അത് അവിടെ അവസാനിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നോ എന്ന വാക്കിന് വിലയില്ലാതായി മാറിയിരിക്കുകയാണ്. മൊബൈല്‍ ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും എന്തും പറയാന്‍ ആളുകള്‍ക്ക് ധൈര്യം വന്നിരിക്കുന്നു. പണ്ടൊന്നും ഇത്രയും അവഹേളനം നേരിട്ടിട്ടില്ല. അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും താന്‍ ഇന്നു വരെ കേട്ടിട്ടില്ലെന്നും രേവതി പറയുന്നു.

താരസംഘടനയില്‍ സ്ത്രീവിരുദ്ധത
ഇതുവരെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഗൗരവമായ വിഷയങ്ങള്‍ അമ്മയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. അതിന് ആരും തയ്യാറായിട്ടില്ല. ഭയം മാത്രമല്ല വിഷയം. ഏതൊരു തൊഴിലിലും ലൈംഗിക ചൂഷണമോ അത്തരത്തിലുള്ള വിഷയങ്ങളോ ഉണ്ടാകുമ്പോള്‍ നമ്മള്‍ ആരോടൊക്കെ പറയും. അടുപ്പമുള്ള ചിലരോടോ കുടുംബാംഗങ്ങളോടോ അല്ലാതെ മറ്റാരോടും പറയില്ല. ഒരു വേദിയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവര്‍ക്ക് പേടിയാണ്. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് മനോഭാവം. ഇതേ സാഹചര്യമാണ് അമ്മയിലും ഉള്ളതെന്ന് രേവതി പറഞ്ഞു.

ഗണേഷിന്റെ കാര്യം കഷ്ടം
ഗണേഷ് കുമാറൊക്കെ കാര്യങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് മനസിലാക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അദ്ദേഹത്തിന്റെ ശബ്ദരേഖ തന്നെ അതിനുള്ള തെളിവാണ്. കാര്യങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളെ അദ്ദേഹം തള്ളുകയാണ്. നമ്മള്‍ പോയി സംസാരിച്ചാല്‍ അവര്‍ വലിയ ആദരവോടെ എല്ലാം കേള്‍ക്കും. പിന്നെ വേറെ എന്തെങ്കിലുമൊക്കെ സംസാരിക്കും. ഇതൊക്കെ അറിയാം. അതുകൊണ്ട് മുന്നൊരുക്കത്തോടെ മാത്രമേ അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ളൂവെന്നും നടി പറയുന്നു.

ഇനി എല്ലാം മാറും
കാര്യങ്ങള്‍ ഇനി പഴത് പോലെ ആയിരിക്കില്ല. സമൂഹത്തില്‍ ലൈംഗിക ചൂഷണത്തിനെതിര ശക്തമായ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമാ മേഖല ചൂഷണത്തെ പിന്തുണയ്ക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കാലം മാറി കഴിഞ്ഞു. ഇനി എല്ലാം മാറും. കാലഘട്ടത്തിന്റെ മാറ്റം സിനിമാ മേഖലയിലും ഉണ്ടാവണം. അമ്മയില്‍ മെയില്‍ ഷോവനിസം ഇനിയും തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കില്ല. എല്ലാം മാറേണ്ടി വരുമെന്നും രേവതി വ്യക്തമാക്കി.












Click it and Unblock the Notifications