ഇതില്പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, കണ്ണാടിയില്‍ സ്വയം നോക്കട്ടെ, സിദ്ദിഖിനെ പരിഹസിച്ച് രേവതി
തിരുവനന്തപുരം: അമ്മയുടെ ഭാരവാഹി യോഗത്തില്‍ ബിനീഷ് കോടിയേരിക്കെതിരെ നടപടിയെടുക്കണമെന്ന് നടന് സിദ്ദിഖ് ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷാഭിപ്രായത്തില് സിദ്ദിഖിന്റെ വാദം തകര്‍ന്നുപോവുകയായിരുന്നു. അതേസമയം ഈ വിഷയത്തില്‍ നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് രേവതിയുടെ പരിഹാസമടങ്ങിയ വിമര്‍ശനം.

'ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് 'എന്ന് കണ്ടു വാര്‍ത്തയില്‍ ഇന്നലത്തെ ദിവസം ഇതില്പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !. ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.
കഴിഞ്ഞ ദിവസം അമ്മയുടെ യോഗം ചേര്‍ന്നത് പാര്‍വതിയുടെ രാജിയെ കുറിച്ചും ബിനിഷ് കോടിയേരിക്കെതിരെയുള്ള നടപടി സ്വീകരിക്കാനും വേണ്ടിയായിരുന്നു. എന്നാല്‍ നിലവില്‍ ബിനീഷിനെ പുറത്താക്കുന്നില്ലെന്നും വിശദീകരണം തേടിയതിന് ശേഷം മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുമാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിനെ ശക്തമായി എതിര്‍ത്തത് സിദ്ദിഖും ബാബുരാജുമായിരുന്നു. എന്നാല്‍ നടന്മാരായ മുകേഷും ഗണേഷും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ബിനീഷിനെ പുറത്താക്കരുതെന്ന് ശക്തമായി ഇവര്‍ വാദിച്ചിരുന്നു.
നേരത്തെ രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് 21 വയസ്സ് പ്രായമുള്ളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ വെച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ഈ മുഖംമൂടിയിട്ട ജെന്റില്മാന് എന്ന് നടിക്കുന്നയാള്‍ ശ്രമിച്ചിരുന്നു എന്നാണ് രേവതി അന്ന് ആരോപിച്ചിരുന്നത്. അതേസമയം അമ്മയുടെ യോഗത്തില്‍ പാര്‍വതിയുടെ രാജി സ്വീകരിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടത് ബാബുരാജായിരുന്നു. എന്നാല്‍ രാജി പുനപ്പരിശോധിക്കാനാവില്ലെന്ന് സംഘടന അറിയിക്കുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
Recommended Video
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications