Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരായ വെളിപ്പെടുത്തലിൽ സൂപ്പർ സ്റ്റാറിന്റെ പിന്തുണ..ദിലീപ് വിയർക്കും; ബാലചന്ദ്രകുമാർ

കൊച്ചി; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പറയുന്നതൊക്കെ ശാപവാക്കാണോയെന്ന് തനിക്ക് അറിയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ ഇനി വരുന്ന തെളിവുകൾ എല്ലാം ദിലീപ് എന്ത് പറഞ്ഞ് നിഷേധിക്കുമെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാസരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ പരാമർശങ്ങൾ ശാപവാക്കാണെന്നായിരുന്നു ഇന്ന് ദിലീപ് കോടതിയിൽ പറഞ്ഞത്.

1

കേസിൽ മാഡത്തിന്റെ പങ്ക് വിശദമാക്കിക്കൊണ്ട് ദിലീപ് പറഞ്ഞ ഓഡിയോ ഉണ്ട്. ഇക്കാര്യത്തിൽ ദിലീപ് എന്ത് വിശദീകരണമാകും നൽകുക എന്നറിയാൻ കൗതുകമുണ്ടെന്നും ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിനെതിരായ തന്റെ വെളിപ്പെടുത്തലിന് വലിയ പിന്തുണയാണ് സിനിമാ മേഖലയിൽ നിന്ന് ലഭിക്കുന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. സംവിധായകന്റെ വാക്കുകളിലേക്ക്

2

ഒരാളുടെ കൈ വെട്ടുമെന്ന് പറയുന്നതും പണികൊടുക്കും എന്നുമൊക്കെ പറയുന്നത് ശാപവാക്കാണോയെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ബാലചന്ദ്രകുമാർ ചോദിച്ചു. മദ്യപിച്ചിരുന്നെങ്കിലും ബോധത്തോടെ തന്നെയാണ് ദിലീപ് എല്ലാം സംസാരിച്ചത്. ദിലീപ് ഇക്കാര്യങ്ങൾ ഒക്കെ പറയുന്നത് ബോധത്തോടെ തന്നെയാണെന്ന് ഓഡിയോ കേൾക്കുമ്പോൾ വ്യക്തമാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തന്റേത് ശാപവാക്കുകളായിരുന്നുവെന്നായിരുന്നു ഇന്ന് കോടതിയിൽ ദിലീപ് പറഞ്ഞത്.

3

പ്രോസിക്യൂഷൻ തനിക്ക് സംരക്ഷണം നൽകിയില്ലേങ്കിലും കേസിൽ അവസാനം വരേയും പോകാനാണ് തന്റെ തിരുമാനം. ഭയം ലേശമില്ല. ഇനിയവര്‍ കൊന്നുകളയുമെന്ന് വിചാരിച്ചാല്‍, ഞാനിന്നലേ മരിച്ചെന്ന് കണക്കാക്കും, ആ നിലയിലാണ് താൻ ജീവിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

4

സിനിമാ മേഖലയിൽ നിന്ന് ദിലീപിനെതിരായ വെളിപ്പെടുത്തലിൽ തനിക്ക് നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. സൂപ്പര്‍താരങ്ങളിൽ ഒരാൾ തനിക്ക് മെസേജ് അയച്ചു. നിർമ്മാതാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടെയുള്ളവരുമാണ് പിന്തുണ അറിയിച്ചത്. അത് തനിക്ക് വലിയ ധൈര്യമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

5

ഞാൻ നൽകിയ തെളിവുകളും പോലീസ് കണ്ടെത്തിയ തെളിവുകളും ദിലീപ് വിയർക്കാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ല. ദിലീപിനെതിരായ സംസാരിച്ചാൽ അത് സാധൂകരിക്കാനൊക്കെയുള്ള കഷ്ടപാടുകൾ കാരണമാണ് പലരും സംസാരിക്കാൻ തയ്യാറാകാത്തത്,ബാലചന്ദ്രകുമാർ പറഞ്ഞു.

6

ദിലീപ് ഒരിക്കൽ പോലും താൻ സമർപ്പിച്ച ഓഡിയോകൾ നിഷേധച്ചിട്ടില്ലെന്നത് തന്നെ സംബന്ധിച്ച് ആശ്വാസമാണ്. മാഡത്തെ കുറിച്ച് പോലും പല പ്രതിരോധങ്ങളും ദിലീപ് ഇനി കണ്ടെത്തേണ്ടി വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

7

അതേസമയം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ തെളിയിക്കപ്പെടട്ടേയെന്നായിരുന്നു നടൻ മഹേഷ് ചർച്ചയിൽ പ്രതികരിച്ചത്. അതേസമയം നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെങ്കിൽ അത് ബൈഡു പൗലോസിന്റെ കയ്യിലും ഉണ്ടായിരുന്നുവെന്ന് മഹേഷ് ആരോപിച്ചു. ഇത് ചോദ്യം ചെയ്യപ്പെടണം. അന്വേഷണ ഉദ്യോഗസ്ഥരിൽ തനിക്ക് വിശ്വാസം ഇല്ലെന്നും മഹേഷ് പറഞ്ഞു.

8

വിചാരണ നേരിടേണ്ടി വരുന്ന അദ്ദേഹം തന്നെ കേസ് കൊടുത്ത് കാലതാമസമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ സംശയിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞത് പ്രകാരം ദൃശ്യങ്ങൾ പലരിലും എത്തിയിട്ടുണ്ടെങ്കിൽ ബൈജു പോലീസിന്റെ പങ്ക് അന്വേഷിക്കുക തന്നെ വേണമെന്നും മഹേഷ് ചർച്ചയിൽ ആവശ്യപ്പെട്ടു.

9

അതിനിടെ ഇന്നത്തെ ഇടക്കാല ഉത്തരവ് പ്രോസിക്യൂഷന് ആശാവഹമല്ലെന്ന് നിയമവിദഗ്ദൻ കൂടിയായ അഡ്വ വി അജയകുമാർ ചർച്ചയിൽ പറഞ്ഞു. ഉത്തരവ് പ്രോസിക്യൂഷന്റെ തെളിവുശേഖരണത്തെ കാര്യമായി ബാധിക്കാൻ കാരണമുണ്ട്. കസ്റ്റഡിയിൽ വെച്ച് പ്രതിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണോ ഇത്തരത്തിലൊരു വിധി വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെളിവ് ശേഖരണത്തിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടോയെന്നതാണ് അനുമാനിക്കുന്നതെന്നും അജയകുമാർ ചർച്ചയിൽ പറഞ്ഞു.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+