ധനക്കമ്മി കുറഞ്ഞു, ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.6 ശതമാനം; സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ
തിരുവനന്തപുരം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ സമർപ്പിച്ച് ധനമന്ത്രി. ആഭ്യന്തര ഉത്പാദനത്തിൽ വളർച്ചയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ നേരിയ ആശ്വാസം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞിട്ടുണ്ട്. റവന്യൂ കമ്മി 0.88 ശതമാനമായാണ് കുറഞ്ഞത്. ധനക്കമ്മി 2.44 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റവന്യൂ വരുമാനത്തില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 12.48 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 12.69 ശതമാനമായി ഉയര്‍ന്നു. തനത് നികുതി വരുമാനത്തിലും വര്‍ധനയുണ്ട്. തനത് നികുതി വരുമാനം കഴിഞ്ഞ വര്‍ഷം 22.41 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ 23.36 ശതമാനമായി കൂടിയിട്ടുണ്ട്. കേന്ദ്ര വിഹിതത്തില്‍ 4.6 ശതമാനത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പൊതുകടം കൂടിയിട്ടുണ്ടെങ്കിലും വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറഞ്ഞു. 10.16 ശതമാനത്തില്‍ നിന്ന് 8. 19 ശതമാനമായി വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. പൊതുകടം 2,38,000.96 കോടി രൂപയായും ആഭ്യന്തര കടം 2,27,137.08 കോടിയായും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ പേരിൽ സഭ ഇന്ന് കലുഷിതമായി. അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചു.
ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്.
എന്നാൽ തന്റെ കൈകൾ ശുദ്ധമാണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് രാവിലെ സഭയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിലേക്ക് കടക്കാൻ പ്രതിപക്ഷം മുതിർന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications