കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: കുരുക്ക് മുറുക്കി പിണറായി സര്‍ക്കാര്‍ !! തണ്ടപ്പേര്‍ റദ്ദാക്കി

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാര്‍ സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില വിവാദ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി.ഭൂമി തട്ടിപ്പിനായി സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് റദ്ദാക്കിയത്. ഇതോടെ നൂറോളം കുടുംബങ്ങള്‍ക്ക് കരമടയ്ക്കാനാവും.

തട്ടിപ്പ്

സലിംരാജും അദ്ദേഹത്തിന്റെ ഭാര്യയായ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥയും ബന്ധുക്കളും ചേർന്ന് വ്യാജ തണ്ടപ്പേരുണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചും എന്നാണ് കേസ്. തണ്ടപ്പേര്‍ ബുക്കിലെ ശൂന്യതണ്ടപ്പേരിലേക്ക് നമ്പര്‍ എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

റദ്ദാക്കാന്‍ ആവശ്യപ്പെട്ടു

കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം ഭൂമി തട്ടിയെടുക്കുന്നതിനായി ഭൂമാഫിയ 3587 എന്ന തണ്ടപ്പേര് സൃഷ്ടിച്ചു എ്ന്ന് റവന്യൂ വകുപ്പും സിബിഐയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തയ്യാറായില്ല

വ്യാജ തണ്ടപ്പേര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് നൂറോളം കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിരിച്ചടിയാവും

തണ്ടപ്പേര്‍ റദ്ദാക്കിയത്, കോടതിയില്‍ പ്രതികള്‍ക്ക് തിരിച്ചടിയാവും, തിരുവനന്തപുരം കളക്ടര്‍ എന് വെങ്കിടേശപതിയാണ് തണ്ടപ്പേര്‍ റദ്ദാക്കിയത്.

English summary
Revenue records cancelled in Kadakampalli land Case.
Please Wait while comments are loading...