ഒരു ഹര്‍ത്താല്‍ നടത്തി അതിനും ഉള്ളില്‍ നിന്ന് തന്നെ കുത്ത്; ഹര്‍ത്താലിനെതിരെ വിഡി സതീശന്‍
തിരുവനന്തപരും: ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങള്‍ നല്‍കിയിട്ടും കേരളത്തിലെ മൂന്ന് നേതാക്കള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ തോല്‍വിയുടെ പേരില്‍ സുധീരനെ മാത്രം പറയുന്നത് ശരിയല്ല. യോജിച്ച നില്‍ക്കാത്തതിനാലാണ് വീഴ്ച സംഭവിച്ചത്. തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് പരിപാടിയിലായ നേരെ ചൊവ്വയിലാണ് സതീശന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

നീരസം
സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസവും വിഡി സതീശന്‍ പ്രകടിപ്പിച്ചു.

വിഷമമുണ്ട് പക്ഷെ...
ഒരാഴ്ച മുമ്പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്ന് മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം
നിയമസഭാ സമ്മേളനത്തില്‍ തനിക്ക് ലഭിക്കേണ്ട അത്യപൂര്‍വ്വമായ റെക്കോഡ് സ്വന്തം പാര്‍ട്ടി തന്നെ നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ച് സതീശന്‍ പ്രതിഷേധിച്ചിരുന്നു.

ഹര്‍ത്താല്‍
തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

അടിയന്തിര പ്രമേയം
അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒറ്റദിവസം സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന അപൂര്‍വ റെക്കോഡായിരുന്നു ലഭിക്കേണ്ടിയിരുന്നത്. മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാറിനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാനുളള ചുമതല പ്രതിപക്ഷം നല്‍കിയത്.












Click it and Unblock the Notifications