മാനസികമായും ശാരീരികമായും പീഡനം; വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കേസ്
കോഴിക്കോട്: മലയാളി വ്ലോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹനാസിന് എതിരെ കേസ് എടുത്ത് പോലീസ്. റിഫയുടെ അമ്മ നൽകിയ പരാതിയിൽ കാക്കൂർ പൊലീസാണ് കേസെടുത്തത്.
മാനസികമായും ശാരീരികമായും ഉപദ്രവിച്ചു, ആത്മഹത്യാ പ്രേരണ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.

ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തി. ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത്. ശേഷം, മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവിശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തി. റൂറൽ എസ്പി എ.ശ്രീനിവാസിനാണ് കുടുംബം പരാതി നൽകിയത്.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ സ് പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷത്തിന്റെ ഭാഗമായി റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.അതേസമയം, റിഫയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചതായും ഇയാളുടെ പീഡനം സഹിക്കാൻ കഴിയാതെ ആണ് റിഫ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

റിഫ മെഹ്നുവും മെഹനാസിനും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും വിവാഹിതരായത് 3 വർഷം മുൻപാണ്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. നിലവിൽ ഇയാൾ നാട്ടിഷ ഉണ്ട്. കഴിഞ്ഞ ജനുവരി 24 - ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിൽ എത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. ആല്‍ബം നടി കൂടിയാണ് റിഫ. ഇന്‍സ്ററഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് റിഫയ്ക്ക് ഉളളത്.
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

അതേസമയം, മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ റിഫ സന്തോഷവതി ആയിരുന്നു എന്നാണ് സഹോദരൻ പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ കാര്യമായത് എന്തോ ഫ്ലാറ്റിൽ സംഭവിച്ചു. അതിനു മുമ്പ് റിഫയോട് ചാറ്റ് ചെയ്തിരുന്നു എന്ന് സഹോദരൻ വ്യക്തമാക്കിയിരുന്നു. ഏറെ ധൈര്യം ഉണ്ടായിരുന്ന റിഫയെ തകർത്തു കളയാൻ പാകത്തിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് മരണത്തിന് പിന്നാലെ സഹോദരൻ പറഞ്ഞത്.

മെഹ്നു വിളിച്ചപ്പോൾ കരയുന്നതാണ് കേട്ടത്. എന്താണ് സംഭവമെന്ന് മനസിലായില്ല. തുടർന്ന് സുഹൃത്ത് ജംഷാദ് വിളിച്ചു. പെട്ടെന്ന് ആശുപത്രിയിൽ എത്താൻ പറഞ്ഞു. അവിടെ എത്തുമ്പോൾ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരെയുമാണ് കണ്ടത്. അവിടെ ഉണ്ടായിരുന്നവരാണ് റിഫ മരിച്ചെന്ന് പറഞ്ഞത്. അവിടെ നിന്നും പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ റിഫ അയച്ച മെസേജ് പോലീസിനെ കാണിക്കുമ്പോൾ മെഹ്നു തടഞ്ഞു. മെസേജ് കാണിച്ചാൽ മൃതദേഹം വേഗം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞു. ആ സാഹചര്യത്തിൽ മെഹ്നു പറഞ്ഞത് ശരിയായി തോന്നിയെന്നും പിന്നീടാണ് സംശയം തോന്നി തുടങ്ങിയതെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു.
Recommended Video

റിഫ മരിച്ചു കിടക്കുമ്പോൾ മെഹ്നു വീഡിയോ ചെയ്യുകയായിരുന്നു എന്ന് സഹോദരൻ ആരോപിച്ചു. ആളുകൾക്കിടയിൽ വെച്ച് റിഫയോട് മെഹ്നു മോശമായി പെരുമാറിയിരുന്നു. മെഹ്നു റിഫയെ മർദ്ദിക്കുമായിരുന്നു. ഒരിക്കൽ റിഫയുടെ കാലൊടിച്ചു. എന്നാൽ, ബൈക്കിൽ നിന്നു വീണു എന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നും സഹോദരൻ ആരോപിച്ചിരുന്നു.












Click it and Unblock the Notifications