'കട്ട കമ്മിയായ റേഡിയോ ജോക്കി', ആർജെ സൂരജിനെതിരെ റിജിൽ മാക്കുറ്റി, 'ആടിനെ പട്ടിയാക്കുന്ന ആളാണല്ലേ..'
കോഴിക്കോട്: കെ സുധാകരൻ എംപിക്ക് ഇഷ്ടപ്പെട്ട സീറ്റ് നൽകാത്തതിന്റെ പേരിൽ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ സംഭവം പുറത്തെത്തിച്ച ആർജെ സൂരജിന് നേർക്ക് കോൺഗ്രസ് അണികളുടെ സൈബർ ആക്രമണം. മുൻ ബിഗ് ബോസ് താരം കൂടിയായ സൂരജിന്റെ ഇടതുപക്ഷ അനുഭാവം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിൽ ഒരു കൂട്ടർ തെറിവിളികളുമായി രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അടക്കമുളളവരും ആർജെ സൂരജിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പെരുമാറ്റത്തെ കുറിച്ചുളള ഉപദേശം എസ്എഫ്ഐക്കാർക്ക് കൊടുക്ക് എന്നാണ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം. റിജിൽ മാക്കുറ്റിക്ക് ആർജെ സൂരജ് മറുപടിയും നൽകിയിട്ടുണ്ട്.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ

റിജിൽ മാക്കുറ്റിയുടെ കുറിപ്പ് ഇങ്ങനെ: '' മനുഷ്യമൃഗമായ ആകാശ് തില്ലങ്കേരിക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നേരാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥയുള്ള കട്ട കമ്മിയായ റേഡിയോ ജോക്കി KPCC പ്രസിഡൻ്റിനെ ഉപദേശിക്കാൻ വന്നിരിക്കുന്നു. AlSF കാരിയെ ജാതീയമായി അധിക്ഷേപിക്കുകയും അവരെ അക്രമിക്കുകയും ചെയ്ത SFI കാർക്ക് കൊടുക്ക് പെരുമാറ്റത്തെ കുറിച്ചുള്ള തൻ്റെ ഉപദേശം''.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ ആർജെ സൂരജ് മറുപടിയും നൽകിയിട്ടുണ്ട്. '' ഇത് ഭയങ്കര അത്ഭുതമായിരിക്കുന്നു..! റിജിൽ ബ്രോ...! കൊറേ പേർ കമന്റ് ബോക്സിൽ ചീത്ത പറയുന്നു.. കൊറേ പേർ ഇൻബോക്സിൽ ചീത്ത പറയുന്നു...!! കൊറേ പേർ എന്റെ രാഷ്ട്രീയം ചികയാൻ പോകുന്നു.. പൊതുമരാമത്ത് മന്ത്രി മുതൽ രാഷ്ട്രീയ കുപ്രസിദ്ധിയുള്ള ആകാശ് തില്ലങ്കേരിയെ വരെ എന്റെ നുകത്തിൽ കൂടെ കെട്ടുന്നു.. നാലു വർഷം മുന്നേ എന്റെ പേജിൽ ഞാൻ തന്നെ പബ്ലിക്കായി പോസ്റ്റ് ചെയ്ത പാർട്ടി പതാകയുമായുള്ള പടവുമായി വരുന്നു.. ആകെ ഒരു ഉത്സവ മേളം..!

ഇതൊക്കെ എന്തിനാ..? എനിക്ക് രാഷ്ട്രീയം ഉണ്ടെന്ന് തെളിയിക്കാനാ..? എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ഞാൻ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ..? എന്നാൽ നിങ്ങളെ പോലെ രാഷ്ട്രീയ തിമിരം പിടിച്ചിട്ടില്ലെന്ന് നിസംശയം പറയും.. കെട്ടോ.. അല്ലാ അതിനിപ്പൊ ഞാൻ ഇവിടെ എന്താ ചെയ്തേ..? ഒരു MP യുടെ പെരുമാറ്റവും കൂടെയുള്ള അണികളുടെ ശെരിയല്ലാത്ത ഇടപെടലിനെയും പറ്റി 'നേരിൽ കണ്ടത്' തുറന്നു പറഞ്ഞതോ..? അതാണോ ഇവിടെ തെറ്റായി നിങ്ങളൊക്കെ കാണുന്നത്..? അപ്പൊ ചുരുക്കി പറഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയം ഈ സിനിമയിലൊക്കെ കാണും പോലെ തന്നെയാണ്..!!

അധികാരമുള്ളവൻ പറയും ബാക്കിയുള്ളവൻ അതെന്തായാലും വെള്ളം തൊടാതെ വിഴുങ്ങണം..! ല്ലേ.. കൊള്ളാം.. പിന്നെങ്ങനെ ഇവിടെ ജനങ്ങളുടെ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന ജന പ്രതിനിധി ഉണ്ടാകും..? പിന്നെങ്ങനെ ഇവിടെ ജനത്തിന് വിലയുണ്ടാകും..? നേതാവ് തെറ്റ് ചെയ്താലും കൈയ്യടിക്കുന്ന അണികളുള്ളിടത്തോളം ഇവിടൊരു പിണ്ണാക്കും മറാൻ പോകുന്നില്ല.. അത്രേ എനിക്ക് പറയാനുള്ളൂ..! ഇതിൽ രാഷ്ട്രീയം മാത്രം കണ്ടവർ ആ സാധനം ഒന്ന് മാറ്റി വെച്ച് ഒരുസാധാരണ പൗരന്റെ സ്ഥാനത്ത് നിന്ന് സ്വയം ചിന്തിച്ച് നോക്കു ഞാൻ പറഞ്ഞത് ശെരിയോ തെറ്റോ എന്ന്..!

അല്ലാത്തവർ എന്തോ പറഞ്ഞോളു.. എനിക്ക് ഇത് കാലാകാലമായി ശീലമായതാണ്.. എങ്കിലും മുന്നിൽ കണ്ടാൽ പറയാതെ വയ്യ.. ഇടപെടാതെ വയ്യ.. അതെന്റെ ശീലമായിപ്പോയി.. ഇനിയും തുടരും.. പിന്നെ അതേ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഇതേ കാഴ്ചകൾ കണ്ട മറ്റൊരാളുടെ മെസേജ് ഇൻബോക്സിൽ വന്നത് കൂടി ദേ ഇവിടെ ഇട്ടേക്കാം.. രാഷ്ട്രീയം മാത്രമല്ലാതെ ഇടക്ക് ചോറു കൂടി തിന്നുന്ന ആരെങ്കിലുമുണ്ടെങ്കിൽ കാര്യം മനസിലാക്കട്ടേ..

റിജിലേട്ടാ നിങ്ങൾ ചെയ്തത് തെറ്റാണെന്ന് നിങ്ങളോട് എന്നെങ്കിലും ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവിടെ ആളേം കൂട്ടി വന്ന് അടിയുണ്ടാക്കാൻ പോകാതെ കാര്യം മനസിലാക്കി സ്വയം തിരുത്തുകയും കൂടെ ഉള്ളവരെ കൂടി ശെരിയായ ദിശ കാണിക്കുകയും ചെയ്താൽ സ്വന്തം വളർച്ച കൂടുകയേ ഉള്ളൂ ട്ടോ.. ഫലമുള്ള മരത്തിന്റെ കൊമ്പ് താണിരിക്കുന്നത് കണ്ടിട്ടില്ലേ..! അത് ഒരു മാതൃകയാണ്.. ഏതായാലും പണ്ട് ഞാൻ SFI ൽ സജീവമായി ഉണ്ടായ കാലത്ത് വാർത്തകളിൽ നിറഞ്ഞു കേട്ടിരുന്ന താങ്കൾക്ക് ഇന്ന് എന്നെയും ഓർക്കാൻ തോന്നിയതിൽ സന്തോഷം..''

പിന്നേ.. റിജിൽ മാക്കുറ്റി ചേട്ടൻ ആടിനെ പട്ടിയാക്കുന്ന ആളാണല്ലേ..! നിങ്ങൾ എഴുതിക്കൊടുത്ത ജൻമദിനാശംസക്കഥയുമായി കൊറേ പേർ ഇൻബോക്സിൽ വന്നു.. അപ്പൊ ഈ ക്യാപ്സ്യൂൾ പരിപാടി അവിടേം ഉണ്ട് ല്ലേ..! അത് ജന്മദിനാശംസയല്ല കെട്ടോ.. ഞാൻ എല്ലാവർക്കും റിപ്ലേ ഇടാനായി പബ്ലിക്ക് ചാറ്റിനുവേണ്ടി ഒരു പോസ്റ്റിട്ടു.. അതിൽ നിരവധി പേർ കമന്റിട്ടു.. എല്ലാവർക്കും ഞാൻ ഒരു സ്മെയിലിയെങ്കിലും കമന്റിട്ടു.. അതിൽ ഒരാളാണ് ഈ ആകാശ്..

അവൻ ഇട്ട കമന്റിന് '😍’ ഇങ്ങനൊരു സ്മെയിലി ഇട്ടു.. അത് നിങ്ങടെ അസ്മാദികൾ പൊക്കിപ്പിടിച്ച് വിവാദമാക്കി.. അതാ കാര്യം ട്ടാ.. നിങ്ങടെ നാട്ടിൽ ജന്മദിനാശംസയെന്നാൽ ഇത്രേം സിമ്പിൾ ആയിരുന്നല്ലേ..! ഇവിടെ ചുരുക്കി എഴുതിയാലും Happy birthday എന്നത് 'HBD' എന്ന് എഴുതുന്നത്രയേ ചുരുങ്ങിയിട്ടുള്ളൂ..! ന്തായാലും ഈ ആടിനെ പട്ടിയാക്കൽ നടക്കട്ടേ.. അതുപോലെ കണ്ട സത്യം തുറന്ന് പറയുന്ന പൊതുജനത്തെ കഴുതയാക്കലും നടക്കട്ടേ...''












Click it and Unblock the Notifications